ഗതാഗത നിയന്ത്രണം;
മറ്റത്തൂർ∙ വെള്ളിക്കുളങ്ങര ജംക്ഷൻ മുതൽ സ്കൂൾ ജംക്ഷൻ വരെ റോഡ് നിർമാണം നടക്കുന്നതിനാൽ ഒരാഴ്ചത്തേക്ക് ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
അധ്യാപക ഒഴിവ്
നന്തിക്കര ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച നാളെ 10.30 ന്.
ഗതാഗതം നിരോധിച്ചു
തൃശൂർ ∙ തൃപ്രയാർ–കാഞ്ഞാണി–ചാവക്കാട് റോഡിൽ പൂവത്തൂർ സെന്റർ മുതൽ പാവറട്ടി വരെ ഇന്നും നാളെയും പാവറട്ടി മുതൽ പഞ്ചാരമുക്ക് വരെ 11, 12 തീയതികളിലും രാത്രി 9 മുതൽ രാവിലെ 6 വരെ ഗതാഗതം നിരോധിച്ചു. രാത്രി റോഡിൽ ടാറിങ് ജോലികൾ നടക്കുന്നതിനാലാണ് നിരോധനം.
തിമിരരോഗ നിർണയ ക്യാംപ്
പെരിഞ്ഞനം ∙ ലയൺസ് ക്ലബ്ബിന്റെയും കൊച്ചിൻ ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെയും സഹകരണത്തോടെ സൗജന്യ തിമിരരോഗ നിർണയ ശസ്ത്രക്രിയ ക്യാംപ് 12 ന് രാവിലെ ഒൻപത് മുതൽ ഒന്നു വരെ പടിഞ്ഞാറെ വെമ്പല്ലൂർ അസ്മാബി കോളജിന് സമീപം മണ്ടത്ര കെട്ടിടത്തിൽ നടക്കും.
ഫോൺ: 9946786180.
അപേക്ഷ ക്ഷണിച്ചു
തൃശൂർ ∙ വില്ലടം കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം നടത്തുന്ന ഫൊട്ടോഗ്രഫി–വിഡിയോഗ്രഫി കോഴ്സിലേക്കും അച്ചാർ, മസാലപ്പൊടി, ബേക്കറി ഉൽപന്നങ്ങളുടെ നിർമാണ കോഴ്സിലേക്കും സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 94471 96324.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് റജി.
ഡ്രൈവ്
തൃശൂർ ∙ ജില്ലയിൽ സ്ഥിരതാമസക്കാരായ അധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് റജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്രായം: 18–50.
14ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫിസിലോ ബന്ധപ്പെട്ട ടൗൺ എംപ്ലോയ്മെന്റ് ഓഫിസിലോ റജിസ്ട്രേഷൻ നടത്താം.
0487 2331016.
യോഗാ പരിശീലനം
തൃശൂർ∙ ജില്ലാ യോഗാ അസോസിയേഷൻ ഞായറാഴ്ചകളിൽ നടത്തുന്ന യോഗ പരിശീലനത്തിന് 12 നു തുടക്കമാകും. സ്ത്രീകൾക്ക് പ്രത്യേകം പരിശീലനം.
9495552709
എംഫോർ മാരിയിൽസൗജന്യമായി റജിസ്റ്റർ ചെയ്യാം
കൊരട്ടി ∙ വിവാഹം ആലോചിക്കുന്ന യുവതീയുവാക്കൾക്ക് കേരളത്തിലെ ഏറ്റവും വലിയ മാട്രിമോണിയൽ വെബ്സൈറ്റായ എംഫോർ മാരിയിൽ സൗജന്യമായി റജിസ്റ്റർ ചെയ്യാൻ നാളെ അവസരം. കൊരട്ടി ജംക്ഷനിലുള്ള വടക്കുംപാടൻ ടവേഴ്സിലെ രണ്ടാം നിലയിലെ വ്യാപാരഭവൻ ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് അവസരം.
പുതിയ പ്രൊഫൈലുകൾ റജിസ്റ്റർ ചെയ്യാനും നിലവിലുള്ളവ പുതുക്കാനും 3 മാസം മുതൽ ഒരു വർഷം വരെയുള്ള കാലാവധി പാക്കേജുകളിൽ അനുയോജ്യമായവ തിരഞ്ഞെടുത്തു പണം അടയ്ക്കുന്നതിനും അവസരമുണ്ടാകും. ഒരു വർഷത്തെ പാക്കേജ് എടുക്കുന്നവർക്ക് കാഷ് ഡിസ്കൗണ്ട് ലഭിക്കും.
ഫോട്ടോ, ബയോഡേറ്റ, ജാതകം (ആവശ്യമെങ്കിൽ) എന്നിവ കൊണ്ടുവരണം. ഫോൺ: 9207749160.
വൈദ്യുതി മുടക്കം
ചേലക്കര ∙ നാട്ടിൻചിറ പരിസരത്ത് ഇന്ന് 9 മുതൽ ഒരു മണി വരെയും ലായില്ലക്കുളമ്പ് ട്രാൻസ്ഫോമർ പരിധിയിൽ ഒരു മണി മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]