ചേർത്തല∙ വേമ്പനാട് കായലിൽ കക്കവാരാൻ പോയി മടങ്ങുന്നതിനിടെ തൊഴിലാളികൾ പോളപ്പായലിൽ കുടുങ്ങി. അഗ്നിശമനസേനയെത്തി ഒരു മണിക്കൂറോളം നടത്തിയ പരിശ്രമത്തിൽ രക്ഷിച്ചു കരയ്ക്കെത്തിച്ചു.
തണ്ണീർമുക്കം പഞ്ചായത്ത് 6–ാ വാർഡ് പടിഞ്ഞാറേ കൂറ്റനാട് രാജേഷ് (43), ഗിരീഷ് ഭവനിൽ ഗിരീഷ് (38) എന്നിവരുടെ വള്ളമാണ് ഇന്നലെ പകൽ വേമ്പനാട് കായൽ കട്ടച്ചിറ കുണ്ടുവളവിനു വടക്കുഭാഗത്ത് ലക്ഷ്മികരിക്കു സമീപം പോളപ്പായലിൽ കുടുങ്ങിയത്. പോളമാറ്റി വള്ളം കരയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്നു പഞ്ചായത്തംഗം ബിനു ചേർത്തല അഗ്നിശമന സേനാംഗങ്ങളെ വിവരം അറിയിച്ചു.
അഗ്നിശമന സ്ഥലത്തെത്തി സേനാംഗങ്ങൾ മുളയും കയറും ലൈഫ് ബോയയും ഉപയോഗിച്ച് പായൽ നീക്കി നാട്ടുകാരുടെയും മോട്ടർ ബോട്ടിന്റെയും സഹായത്തോടെ വള്ളം കരയ്ക്കെത്തിച്ച് ഇരുവരെയും രക്ഷപ്പെടുത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ശ്രീകുമാർ, ആർ.മധു, കെ.ആർ.രഞ്ജിത്ത്, കെ.എസ്.സുധീഷ്, എസ്.ഉണ്ണി, അനീഷ്, വി.വിനീത് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പോളപ്പായൽ നിറഞ്ഞതോടെ വേമ്പനാട് കായൽ, വയലാർ കായൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിനും ജലഗതാഗതത്തിനും പ്രതിസന്ധിയിലാകുന്നു.
പോളകൾ നിറഞ്ഞതോടെ തീരമേഖലയിൽ മത്സ്യബന്ധനവും കക്കവാരാൻ പോകുന്ന തൊഴിലാളികളാണ് ഏറെയും പ്രതിസന്ധി നേരിടുന്നത്. വള്ളവും ബോട്ടും കായലിൽ ഇറക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]