ചർമ്മത്തെ സംരക്ഷിക്കുന്നതിന് പഴങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. പഴങ്ങൾക്ക് ആരോഗ്യപരമായ ഗുണങ്ങൾ മാത്രമല്ല ഉള്ളത്.
ചർമ്മം വൃത്തിയാക്കുന്നത് മുതൽ ഘടന മെച്ചപ്പെടുത്തുന്നതിന് വരെ ഇവ സഹായിക്കുന്നു. നാരുകൾ, വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവ ധാരാളമായി പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്.
ചർമ്മത്തെ തിളക്കമുള്ളതാക്കാൻ കഴിക്കേണ്ട ചില പഴങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്… ഒന്ന് വിറ്റാമിൻ സി ധാരാളം അടങ്ങിയ ഓറഞ്ച് ചർമ്മത്തിന്റെ ഇലാസ്തികതയും കൊളാജൻ ഉൽപാദനത്തിനും സഹായിക്കുന്നു.
ഓറഞ്ച് കഴിക്കുകയോ ഓറഞ്ച് ചേർത്തുള്ള പാക്കുകൾ ഉപയോഗിക്കുകയോ ചെയ്യുന്നത് കറുത്ത പാടുകൾ കുറയ്ക്കാനും, ചർമ്മത്തിന്റെ ഘടന മിനുസപ്പെടുത്താനും, എണ്ണമയം നിയന്ത്രിക്കാനും സഹായിക്കും. രണ്ട് മാതളനാരങ്ങ ചർമ്മത്തിന്റെ വാർദ്ധക്യത്തെ ചെറുക്കുകയും കേടായ ചർമ്മകോശങ്ങൾ നന്നാക്കാൻ സഹായിക്കുകയും ചെയ്യുന്ന ആന്റിഓക്സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നു.
ആന്റിഓക്സിഡന്റുകൾ രക്തചംക്രമണം വർദ്ധിപ്പിക്കുകയും ചർമ്മത്തിന് സ്വാഭാവിക തിളക്കവും ആരോഗ്യകരമായ തിളക്കവും നൽകുകയും ചെയ്യുന്നു. മൂന്ന് പ്പെയ്ൻ പോലുള്ള എൻസൈമുകൾ പപ്പായയിൽ അടങ്ങിയിട്ടുണ്ട്.
ഇത് പ്രകൃതിദത്തമായ എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുകയും, ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. നാല് പേരയ്ക്ക വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ്.
ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിന് തിളക്കം നൽകുന്നതിനും ശൈത്യകാല വരൾച്ചയെ ചെറുക്കുന്നതിനും പേരയ്ക്കയ്ക്ക് സഹായിക്കുന്നു. പേരയ്ക്ക പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു, വിറ്റാമിൻ സി ചർമ്മത്തെ പുതുമയുള്ളതും തിളക്കമുള്ളതുമായി നിലനിർത്തുന്നു.
അഞ്ച് മധുരനാരങ്ങ എന്നറിയപ്പെടുന്ന മുസംബി ആരോഗ്യഗുണങ്ങളുള്ള വേനൽ പഴമാണ്. പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം, വൈറ്റമിൻ എ, സി, ബി 1 എന്നിവയാൽ സമ്പുഷ്ടമാണ്.
ചർമ്മത്തിന് ആവശ്യമായ എല്ലാ ധാതുക്കളും അടങ്ങിയിട്ടുള്ള പഴമാണ് മുസംബി. മധുരവും പുളിയും അടങ്ങിയിട്ടുള്ള ഈ പഴത്തിൽ പോഷകത്തിന്റെ ഗുണങ്ങൾ വളരെ ഏറെയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]