ചെന്നൈ ∙ പോരൂരിൽ 6 വയസ്സുകാരിയെ
കൊന്നു കത്തിച്ച കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട സോഫ്റ്റ്വെയർ എൻജിനീയർ ദശ്വന്തിനെ
വിട്ടയച്ചു.
അറസ്റ്റിലായി ജയിലിൽ കഴിയുന്നതിനിടെ ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായിരുന്നു. ഈ കേസിലും കഴിഞ്ഞ മാസം വിചാരണക്കോടതി ദശ്വന്തിനെ വിട്ടയച്ചിരുന്നു.
2017ലാണ് സമീപവാസിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ, ദശ്വന്തിനെ
.
കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തിൽ ഇറങ്ങി മാതാവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
എന്നാൽ ദൃക്സാക്ഷിയായ പിതാവ് കൂറുമാറിയതിനെ തുടർന്ന് വിചാരണക്കോടതി ദശ്വന്തിനെ വിട്ടയയ്ക്കുകയായിരുന്നു. പീഡനക്കേസിൽ 2018ൽ ചെങ്കൽപെട്ട് വനിതാക്കോടതി വധശിക്ഷ വിധിക്കുകയും മദ്രാസ് ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.
ഇതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിട്ടയയ്ക്കാൻ ഉത്തരവിട്ടത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]