നിർണായക ചർച്ചകൾക്കായി മുഖ്യമന്ത്രി ദില്ലിയിൽ, ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള നിർണായക ചർച്ചകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ. ഇന്ന് അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി നാളെ മോദിയേയും കാണും.
മന്ത്രിമാരായ കെ എൻ ബാലഗോപാലും മുഹമ്മദ് റിയാസും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. വയനാടിന് കൂടുതൽ കേന്ദ്ര സഹായം, കേരളത്തിന് എയിംസ് തുടങ്ങി അതിപ്രധാനമായ വിഷയങ്ങൾ ഇരുവരുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി ഉന്നയിക്കും.
ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിന്റെ പുനർ നിർമ്മാണത്തിന് ഒക്ടോബർ 1 ന് പ്രഖ്യാപിച്ച കേന്ദ്ര സഹായം പര്യാപ്തമല്ലെന്ന് കേരളം അറിയിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തലവനായുള്ള ഉന്നതാധികാര സമിതി 260.56 കോടി രൂപയാണ് ദേശീയ ദുരന്ത ലഘൂകരണ നിധിയിൽനിന്നും അനുവദിച്ചത്.
2221 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. യുകെ പ്രധാനമന്ത്രി സ്റ്റാർമറുടെ ഇന്ത്യ സന്ദർശനം, പ്രധാനമന്ത്രി മോദിയുമായി ഇന്ന് കൂടിക്കാഴ്ച ഇന്ത്യാ സന്ദർശനത്തിനെത്തിയ യു കെ പ്രധാനമന്ത്രി കെയര് സ്റ്റാർമർ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച്ച നടത്തും.
മുംബൈയിലെ മഹാരാഷ്ട്ര രാജ് ഭവനില് വെച്ചാകും കൂടികാഴ്ച്ച. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം, തുടങ്ങി നിരവധി നയതന്ത്ര വിഷയങ്ങൾ ഉൾക്കൊള്ളുന്ന 10 വർഷത്തെ സമഗ്ര പദ്ധതിയായ വിഷൻ 2035 നരേന്ദ്ര മോദിയും സ്റ്റാർമെറും തമ്മിൽ ചർച്ച ചെയ്യും.
ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറിനെ സംബന്ധിച്ചും ഇരു പ്രധാനമന്ത്രിമാരും ചർച്ച നടത്തും. തുടര്ന്ന് മുംബൈയിൽ വ്യവസായ-വാണിജ്യ പ്രമുഖരുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.
ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെ സന്ദർശിച്ചതിന്റെ തുടർച്ചയായാണ് യു കെ പ്രധാനമന്ത്രി കെയര് സ്റ്റാർമറുടെ ഇന്ത്യ സന്ദര്ശനം. ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധം, ഇന്ന് പ്രതിഷേധ ദിനം, കോഴിക്കോട് അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ (KGMOA) ഇന്ന് പ്രതിഷേധ ദിനം ആചരിക്കും.
കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും. ബാക്കി ജോലികളിൽ നിന്ന് വിട്ട് നിൽക്കും.
മറ്റ് ജില്ലകളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും ജോലി മുടക്കില്ലെന്നും കെജിഎംഒഎ അറിയിച്ചു. ആശുപത്രികൾ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണം.
എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് ഔട്ട് പോസ്റ്റുകൾ അടിയന്തരമായി സ്ഥാപിക്കണമെന്നും ആശുപത്രികളുടെ സുരക്ഷാജോലിക്കായി സായുധരായ വിമുക്തഭടന്മാരെ നിയമിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ശബരിമലയിലെ സ്വർണ്ണ കവർച്ചയിൽ ഇന്നും നിയമസഭ സ്തംഭിക്കും ശബരിമലയിലെ സ്വർണ്ണ കവർച്ചയിൽ ഇന്നും നിയമസഭ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം.
ദേവസ്വം മന്ത്രിയുടെയും ദേവസ്വം പ്രസിഡണ്ടിന്റെയും രാജിയാവശ്യപ്പെട്ട് ചോദ്യോത്തരവേള മുതൽ പ്രതിഷേധം തുടരാനാണ് നീക്കം. പ്രതിപക്ഷ അംഗത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിവാദ ‘ഉയരക്കുറവ്’ പരാമർശവും പ്രതിപക്ഷം ഉന്നയിക്കും.
പൊക്കക്കുറവിനെ പരിഹസിച്ചുള്ള പരാമർശം സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യാൻ സ്പീക്കറോട് പ്രതിപക്ഷം ആവശ്യപ്പെട്ടുകഴിഞ്ഞു. മുഖ്യമന്ത്രിയുടേത് ബോഡി ഷെയ്മിംഗ് പരാമർശമാണെന്ന നിലക്കാണ് പ്രതിപക്ഷ വിമർശനം.
ദില്ലിക്ക് പോയതിനാൽ മുഖ്യമന്ത്രി ഇന്ന് സഭയിലുണ്ടാകില്ല. നിയമസഭാ സമ്മേളനം ഇന്ന് അവസാനിപ്പിക്കാൻ നീക്കം നിയമസഭാ സമ്മേളനം ഇന്ന് അവസാനിപ്പിക്കാൻ നീക്കം.
തുടർച്ചയായി സഭ സ്തംഭിക്കുന്ന സാഹചര്യത്തിൽ ആണ് ഭരണപക്ഷത്തിന്റെ നീക്കം. നാളെ വരെ ആയിരുന്നു സമ്മേളനം തീരുമാനിച്ചിരുന്നത്.
സ്വർണ്ണപ്പാളി വിവാദത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ തുടർച്ചയായി സ്തംഭിക്കുകയാണ്. ഇന്നും വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയരുമെന്നാണ് വ്യക്തമാകുന്നത്.
ദേവസ്വം മന്ത്രിയുടെയും ദേവസ്വം പ്രസിഡണ്ടിൻറെയും രാജിയാവശ്യപ്പെട്ട് ചോദ്യോത്തരവേള മുതൽ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ നീക്കം. ദില്ലിക്ക് പോയതിനാൽ മുഖ്യമന്ത്രി ഇന്ന് സഭയിലുണ്ടാകില്ല.
സംസ്ഥാനത്ത് മഴ കനക്കുന്നു, ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. അടുത്ത അഞ്ച് ദിവസം കേരളത്തിലെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.
ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ആറന്മുള ക്ഷേത്രത്തിലെ സ്ട്രോങ്ങ് റൂം തുറന്നു പരിശോധിക്കും ആറന്മുള ക്ഷേത്രത്തിലെ സ്ട്രോങ്ങ് റൂം ഇന്ന് തുറന്നു പരിശോധിക്കും. അയിരൂർ സ്വദേശിയായ രാമചന്ദ്രൻ നായർ സമർപ്പിച്ച 58 പവന്റെ ഉരുപ്പടി കാണാനില്ലെന്ന ആക്ഷേപത്തിലാണ് നടപടി.
വിഷയത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോട് വിശദീകരണം തേടിയിരുന്നു. രാമചന്ദ്രൻനായരുടെ ആശങ്ക ഏഷ്യാനെറ്റ് ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്.
2013ലാണ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ കൈ ഭാഗത്ത് ഉപയോഗിക്കാൻ രാമചന്ദ്രൻ സ്വർണം സമർപ്പിച്ചത്. അഫ്ഗാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദർശനം ഇന്ന് തുടങ്ങും അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ ഇന്ത്യ സന്ദർശനം ഇന്ന് തുടങ്ങും.
എട്ട് ദിവസത്തെ സന്ദർശനത്തിനാണ് മന്ത്രി എത്തുന്നത്. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമാണിത്.
ഇത് ഇന്ത്യ – അഫ്ഗാനിസ്ഥാൻ ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷ. കാബൂളിൽ ദീർഘകാലമായി സ്വാധീനം നിലനിർത്താൻ ശ്രമിക്കുന്ന പാകിസ്ഥാന് ഈ സന്ദർശനം തിരിച്ചടിയാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
വനിതാ ലോകകപ്പിൽ മൂന്നാം ജയം തേടി ഇന്ത്യ ഇന്നിറങ്ങും വനിതാ ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ.
വിശാഖപട്ടണത്ത് ഉച്ചയ്ക്ക് ശേഷം മൂന്നിനാണ് കളി തുടങ്ങുക. ശ്രീലങ്കയെ 59 റൺസിന് തോൽപിച്ച് തുടങ്ങിയ ഹർമൻ പ്രീത് കൗറും സംഘവും രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ തകർത്തത് 88 റൺസിനായിരുന്നു.
ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ ആറ് വിക്കറ്റിന് തോൽപിച്ച് വിജയ വഴിയിലേക്ക് തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ്. സ്മൃതി മന്ദാന, ഹാർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് എന്നിവർ ഉൾപ്പെട്ട
ബാറ്റിംഗ് നിരയാണ് ഇന്ത്യയുടെ കരുത്ത്. ഓൾറൗണ്ടർ ദീപ്തി ശർമ്മയുടെ മിന്നുംഫോമിനൊപ്പം യുവതാരം ക്രാന്തി ഗൗഡിന്റെ ബൗളിംഗ് മികവ് ഇന്ത്യക്ക് നൽകുന്നത് പുത്തനുണർവാണ്.
ഈ വർഷം അഞ്ച് സെഞ്ച്വറി നേടിയ ടസ്മിൻ ബ്രിറ്റ്സിന്റെ ബാറ്റിലേക്കാണ് ദക്ഷിണാഫ്രിക്ക ഉറ്റു നോക്കുന്നത്. ക്യാപ്റ്റൻ ലോറ വോൾവാർട്ടിന്റെയും മരിസാനേ കപ്പിന്റെയും പ്രകടനവും നിർണായകമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]