മൂന്നാർ∙ എൻജിനീയറിങ് കോളജിനു സമീപമിറങ്ങിയ പടയപ്പ മണിക്കൂറുകളോളം കാൽനടയാത്രക്കാരെ തടഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് പടയപ്പ കോളജിനു സമീപമുളള റോഡിൽ എത്തിയത്.
വൈകിട്ടു വരെ ഈ ഭാഗത്ത് നിന്നതോടെ പെരിയവര, പുതുക്കാട് മേഖലയിലുള്ളവർക്ക് ഇതുവഴി കടന്നുപോകാൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാത്രി രാജമല അഞ്ചാംമൈലിലെത്തിയ 5 ആനകൾ 2 വഴിയോര കടകൾ തകർത്തു. ബിജു, മുരുകൻ എന്നിവരുടെ കടകൾ തകർത്ത് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന പഴവർഗങ്ങൾ തിന്നു നശിപ്പിച്ച ശേഷമാണ് മടങ്ങിയത്.
ഇന്നലെ പുലർച്ചെയെത്തിയ ഒറ്റക്കൊമ്പൻ നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിനുള്ളിൽ കയറി.
പഴം, പച്ചക്കറി അവശിഷ്ടങ്ങൾ തിന്ന ശേഷം രാവിലെ ഏഴിനാണ് മടങ്ങിയത്. ചൊവ്വാഴ്ച രാത്രി കടലാർ ഫാക്ടറി ഡിവിഷനിലിറങ്ങിയ ഒറ്റക്കൊമ്പൻ ഫാക്ടറിയിൽ ജോലിക്കെത്തിയവരെ വിരട്ടിയോടിച്ചു.
ഇന്നലെ രാവിലെ അരുവിക്കാട് മേഖലയിലെ തേയില തോട്ടത്തിലും രണ്ട് ആനകളിറങ്ങി ഭീതി പരത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി തോട്ടം മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]