കുമ്പള ∙ സീതാംഗോളിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 4 പേർ കൂടി അറസ്റ്റിൽ. ബദിയടുക്ക കുതിരപ്പാടി സ്വദേശികളായ മഹേഷ്, രജീഷ് (മോനു), ഹരികൃഷ്ണൻ, അജിത്ത്കുമാർ എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
പ്രഥമവിവര റിപ്പോർട്ടിൽ 13 പേരാണ് പ്രതികൾ. ബേള ചൗക്കാറിലെ പി.അക്ഷയ്യെ ആണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
ഇയാൾ റിമാൻഡിലാണ്.
കഴിഞ്ഞ 5ന് രാത്രി 11ന് ആണ് സംഭവം. സീതാംഗോളി ടൗണിൽ വച്ച് ബദിയടുക്കയിലെ അനിൽകുമാറിനെയാണ് (40) പ്രതികൾ കുത്തിപ്പരുക്കേൽപിച്ചത്.
നെഞ്ചിനും വയറിനും കഴുത്തിനുമാണ് കുത്തേറ്റത്. സിഐ ജില്ലാ പൊലീസ് മേധാവി ബി.വി.വിജയഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം കാസർകോട് എഎസ്പി എം.നന്ദഗോപന്റെ നേതൃത്വത്തിൽ കുമ്പള സിഐ പി.കെ.ജിജേഷ്, ഡാൻസാഫ് സംഘാംഗങ്ങളായ എസ്ഐ കെ.നാരായണൻ നായർ, എഎസ്ഐ സി.വി.ഷാജു, എസ്സിപിഒ എൻ.രാജേഷ്, സിപിഒ ജെ.സജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]