കാലാവസ്ഥ
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
കട്ടപ്പന കമ്പോളം
ഏലം: 2200-2400
കുരുമുളക്: 680
കാപ്പിക്കുരു(റോബസ്റ്റ): 220
കാപ്പി പരിപ്പ്(റോബസ്റ്റ): 420
കൊട്ടപ്പാക്ക്: 260
മഞ്ഞൾ: 250
ചുക്ക്: 270
ഗ്രാമ്പൂ: 850
ജാതിക്ക: 350
ജാതിപത്രി: 1500-2050
∙ മുരിക്കാശേരി കമ്പോളം
കൊക്കോ: 135
കൊക്കോ (ഉണക്ക): 400
∙ അടിമാലി കമ്പോളം
കൊക്കോ (പച്ച): 90
കൊക്കോ (ഉണക്ക): 400
ജോലി ഒഴിവ്
കജനാപ്പാറ∙ കജനാപ്പാറ ഗവ.ഹൈസ്കൂളിൽ ഒഴിവുള്ള എൽപിഎസ്ടി (തമിഴ്) അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഇന്ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
കൂൺഗ്രാമം പദ്ധതി
നെയ്യശ്ശേരി∙ സംസ്ഥാന ഹോർട്ടികൾചർ മിഷൻ രാഷ്ട്രീയ കൃഷി വികാസ് യോജന 2022 –23 പദ്ധതിയിൽ പെടുത്തി കൂൺഗ്രാമം പദ്ധതി നടപ്പാക്കുന്നു. ഇളംദേശം ബ്ലോക്കിലെ ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂർ, ഉടുമ്പന്നൂർ, വണ്ണപ്പുറം, കോടിക്കുളം, കുടയത്തൂർ പഞ്ചായത്തുകളിലെ കർഷകർ, ഗ്രൂപ്പുകൾ, കുടുംബശ്രീ എഫ്പിഒ, റജിസ്റ്റേഡ് എൻജിഒ, കോഓപ്പറേറ്റീവ് സൊസൈറ്റികൾ തുടങ്ങിയവർക്ക് അതത് കൃഷിഭവനുമായി ബന്ധപ്പെട്ട് പദ്ധതിയിൽ അംഗങ്ങളാകാം.
ചെറിയ യൂണിറ്റുകൾക്ക് –11,250 രൂപ, കൂൺ മണ്ണിര കംപോസ്റ്റ്– 50,000 രൂപ, കൂൺ പ്രിസർവേഷൻ യൂണിറ്റ്– ഒരു ലക്ഷം രൂപ എന്ന ക്രമത്തിൽ സബ്സിഡി അനുവദിക്കും.
നവോദയ പ്രവേശനം
കുളമാവ്∙ ഇടുക്കി ജവാഹർ നവോദയ വിദ്യാലയത്തിൽ 2026-27 അധ്യയന വർഷത്തിൽ ഒൻപതാം ക്ലാസിലേക്കും പതിനൊന്നാം ക്ലാസിലേക്കും ഒഴിവു വരുന്ന സീറ്റുകളിലേക്ക് 21 വരെ അപേക്ഷിക്കാം. www.navodaya.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കേണ്ടത്.
പരീക്ഷാ തീയതി 2026 ഫെബ്രുവരി 7ന്. 04862259916, 9048798725.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]