കോഴിക്കോട്: മകള്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരമായിരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്നും അതിനുശേഷം സനൂപ് ആകെ അസ്വസ്ഥനായിരുന്നുവെന്നും സനൂപിന്റെ ഭാര്യ രംബീസ പറഞ്ഞു. ഇന്നലെ സനൂപ് വീട്ടിൽ വീണിരുന്നു.
അതിനുശേഷം ഡോക്ടറെ കാണിക്കണമെന്നു പറഞ്ഞിരുന്നു. മകളുടെ മരണകാരണം അറിയാൻ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടണം.
അത് കിട്ടിയില്ല. മകളുടെ മരണ സര്‍ട്ടിഫിക്കറ്റും കിട്ടിയില്ല.
ഇക്കാര്യം പറഞ്ഞ് സൂപ്രണ്ടിനെ കണ്ടിരുന്നു. മകള്‍ക്ക് എന്താണ് യഥാര്‍ഥത്തിൽ സംഭവിച്ചതെന്ന് അറിയണമായിരുന്നു.
മനപ്പൂര്‍വം റിപ്പോര്‍ട്ടുകള്‍ വൈകിപ്പിക്കാൻ ശ്രമിച്ചു. പനി മാത്രമായിരുന്ന മകളെ രക്ഷിക്കമായിരുന്നു.
ഒരു ചികിത്സയും ആശുപത്രിയിൽ വെച്ച് നൽകിയില്ലെന്നും ഇതിലെല്ലാം സനൂപ് വിഷമത്തിയിലായിരുന്നുവെന്നും രംബീസ പറഞ്ഞു. കഴിഞ്ഞയാഴ്ച പോസ്റ്റ്മോര്‍ട്ടം ചെയ്ത ടീമിലുള്ള ഡോക്ടര്‍ മകളുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം അല്ലെന്ന് പറഞ്ഞിരുന്നുവെന്നും രംബീസ പറഞ്ഞു.
പാര്ട്ടിക്കാര് ഇടപെട്ടാണ് റിസള്‍ട്ട് തടഞ്ഞതെന്ന് പറഞ്ഞ് സനൂപിനെ പ്രകോപിപ്പിച്ചു വെള്ളം പരിശോധിച്ചതിന്റെ പരിശോധന ഫലം അടക്കം ലഭിച്ചിരുന്നില്ലെന്നും നാട്ടുകാര്‍ക്കും ഒരു വിവരവും തന്നില്ലെന്നും സനൂപിന്റെ അയൽവാസി ബിജു പറഞ്ഞു. സനൂപിന്റെ മകള്‍ മരിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും പരിശോധന ഫലം വന്നില്ല.
15ദിവസത്തിനകം റിസള്‍ട്ട് വരുമെന്നാണ് പറഞ്ഞിരുന്നത്. പരിശോധന ഫലത്തിനായി സനൂപ് പലയിടങ്ങളിലും കയറിയിറങ്ങിയിരുന്നു.
പാർട്ടിക്കാർ ഇടപെട്ടാണ് റിസൾട്ട് തടഞ്ഞതെന്ന് പറഞ്ഞ് സനൂപിനെ പലരും പ്രകോപിപ്പിച്ചുവെന്നും അയൽവാസി ബിജു പറഞ്ഞു. കുറ്റബോധമില്ലാതെ സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടറെ വെട്ടിയ സംഭവത്തിൽ കുറ്റബോധമില്ലാതെ പ്രതി സനൂപ്.
താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്ന് സനൂപിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ, സംഭവത്തിൽ യാതൊരു കുറ്റബോധവുമില്ലാതെയായിരുന്നു സനൂപിന്റെ പ്രതികരണം. തന്റെ ആക്രമണം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു സനൂപിന്റെ പ്രതികരണം.
ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മര്‍ദിക്കുക എന്നീ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെട്ടേറ്റ ഡോക്ടര്‍ വിപിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്ക് വെട്ടേറ്റ ഡോക്ടർ വിപിൻ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വിപിന്റെ ആരോഗ്യനില ഗുരുതരമല്ലെന്നും തൃപ്തികരമാണെന്നും ഡിഎംഒ ഡോ. കെ രാജാറാം പറഞ്ഞു.
തലയോട്ടിക്ക് പൊട്ടലുള്ള വിപിന്‍ തലയോട്ടിക്ക് മൈനർ സർജറി വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആണുബാധ ഉണ്ടാവാതിരിക്കാനാണ് ഡോക്ടരെ ശസ്ത്രക്രിയക്ക് വിധേയനാക്കുന്നത്.
ഡോക്ടർ വിപിനെ ന്യൂറോ സർജറി ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. രക്ത സമ്മർദ്ദം ഉൾപ്പെടെ എല്ലാം സാധാരണ നിലയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ഇയാൾ ആരോപിച്ചിരുന്നു.
മകളെ കൊന്നില്ലേ എന്ന് ആക്രേശിച്ചായിരുന്നു ആക്രമണം. സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]