പ്രതീക്ഷകളോടെ നിക്ഷേപകർ കാത്തിരുന്ന ടാറ്റാ ക്യാപ്പിറ്റലിന്റെ ഐപിഒ ഇന്നവസാനിക്കുന്നു. എൽ ജിയുടെ ഐപിഒ നാളെയും കഴിയും.
ഐപിഒ അവസാനിക്കുന്നതിനു മുമ്പുള്ള കണക്കുകളനുസരിച്ച് ടാറ്റാ ക്യാപ്പിറ്റൽ തുടർച്ചയായി ഉയർന്ന് എല്ലാ നിക്ഷേപ വിഭാഗങ്ങളിൽ നിന്നുമായി മൊത്തം 1.78 ഇരട്ടിയാണ് സബ്സ്ക്രിപ്ഷൻ നേടിയത്. ഓഹരി അടുത്ത തിങ്കളാഴ്ച വിപണിയിൽ ലിസ്റ്റ് ചെയ്യും.അതേ സമയം ഗ്രേമാർക്കറ്റ് വില 1.4 ശതമാനം താഴ്ന്നിട്ടുണ്ട്.
അടിസ്ഥാനഘടകങ്ങൾ മികച്ച കമ്പനിക്ക് വ്യക്തിഗത, ചെറുകിട
ബിസിനസ് വായ്പാരംഗത്ത് മികച്ചസാന്നിധ്യമുണ്ട്. രാജ്യത്തെ അതിവേഗം വളരുന്നു വായ്പാ ബിസിനസ് രംഗത്തു നിന്ന് കമ്പനിക്ക് നേട്ടമുണ്ടാക്കാനാകുമെന്ന് അനലിസ്റ്റുകൾ പറയുന്നു. ടാറ്റാ സണ്‍സിന്റെ ഉപകമ്പനിയായ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് (എന്‍ബിഎഫ്സി) ടാറ്റാ ക്യാപ്പിറ്റല്‍.
ഓഫർ ഫോർ സെയിൽ വഴി ടാറ്റാ സണ്‍സ് 23 കോടി ഓഹരികളും ഐഎഫ്സി 3.58 കോടി ഓഹരികളും വിറ്റു. ടാറ്റാ കാപിറ്റലിന്റെ 88.6 ശതമാനം ഓഹരികള്‍ ടാറ്റാ സണ്‍സിന്റെ കൈവശമാണുള്ളത്.
‘അപ്പര്‍ ലെയര്‍’ എന്ബിഎഎഫ്സികള് മൂന്ന് വര്‍ഷത്തിനകം ലിസ്റ്റ് ചെയ്തിരിക്കണമെന്ന 2023 ലെ ആർബിഐ നിബന്ധന അനുസരിച്ചാണ് കമ്പനി ലിസ്റ്റ് ചെയ്തത്. കമ്പനിക്ക് രാജ്യമൊട്ടാകെ 1516 ശാഖകളുണ്ട്.
∙ എല്‍ജി ഇന്ത്യ ഐപിഒ
ഇന്നലെ ആരംഭിച്ച എല്‍ജി ഇന്ത്യയുടെ ഐപിഒ ഇന്നലെ തന്നെ മുഴുവൻ സബ്സ്ക്രൈബ് ചെയ്യപ്പെട്ടിരുന്നു.
ഇന്നത് 2.77 ഇരട്ടിയായതാണ് ലഭിക്കുന്ന വിവരം. ഐപിഒയ്ക്ക് മുൻപു തന്നെ ഇന്ത്യൻ കുടുംബങ്ങൾക്ക് സുപരിചിതമായ എല്‍ജി ഇലക്ട്രോണിക്സിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നത് ഐപിഒയ്ക്ക് തുണയയായി.
കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തുള്ള കമ്പനിയുടെ ഇന്ത്യയിലെ വിപണിമൂല്യം ദക്ഷിണ കൊറിയയിലെ പിതൃസ്ഥാപനത്തിന്റേതിന് ഏതാണ്ട് തുല്യമാണെന്നതും ഐപിഒയെ ശ്രദ്ധേയമാക്കുന്നുണ്ട്.
11,607 കോടി രൂപയുടെ ഐപിഒ ആണ് അവതരിപ്പിച്ചിരിക്കുന്നത്. 1080-1140 രൂപയാണ് എല്‍ജി ഇലക്ട്രോണിക്സ് ഇന്ത്യയുടെ ഇഷ്യു വില. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്)ആണ്.
പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളുമാണ് ഓഹരി വില്പന നടത്തുന്നത്. പുതിയ ഓഹരികളുടെ വില്പനയില്ല.
ഉയര്‍ന്ന ഇഷ്യു വിലയുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ വിപണിമൂല്യം 870 കോടി ഡോളര്‍ (ഏകദേശം 77,000 കോടി രൂപ) ആണ്. പിതൃസ്ഥാപനമായ കൊറിയന്‍ കമ്പനി എല്‍ജി ഇലക്ട്രോണിക്സിന്റെ വിപണിമൂല്യം 890 കോടി ഡോളറാണ്.
ദക്ഷിണ കൊറിയയിൽ കമ്പനി വിവിധ പ്രശ്നങ്ങൾ നേരിടുന്നതിനാലും ഇന്ത്യയിൽ നിന്ന് ബ്രാൻഡിന് മികച്ച പ്രതികരണം ലഭിക്കുന്നതിനാലും പ്രവർത്തനച്ചെലവ് കുറവുള്ള ഇന്ത്യയിൽ ഇനി ശ്രദ്ധകേന്ദ്രീകരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നത് ഐപിഒ ഓഹരി വിദഗ്ധനായ കൊച്ചിയിലെ അഭിലാഷ് പുറവൻതുരുത്തിൽ പറയുന്നു.
ഒക്ടോബര്‍ 9 വരെയാണ് എല്‍ജി ഇലക്ട്രോണിക്സ് ഇന്ത്യയുടെ ഐപിഒ സബ്സ്ക്രൈബ് ചെയ്യാവുന്നത്. ഒക്ടോബര്‍ 14ന് എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
ഈ വര്‍ഷത്തെ മൂന്നാമത്തെ വലിയ ഐപിഒ ആയിരിക്കും എല്‍ജിയുടേത്. ടാറ്റാ ക്യാപ്പിറ്റല്‍ (15,511.87 കോടി രൂപ), എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് (12,500 കോടി രൂപ) എന്നിവയാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ രണ്ട് ഐപിഒകള്‍.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]