നീലേശ്വരം ∙ അശാസ്ത്രീയമായ റോഡ് നിർമാണ പ്രവൃത്തിയെ തുടർന്നു നീലേശ്വരം മാർക്കറ്റിലെ ദേശീയപാത വഴിയുള്ള ഗതാഗതം താറുമാറായിരിക്കുകയാണ്. പ്രധാനപാതയുടെ നിർമാണം ഈ ഭാഗത്തു പൂർത്തിയാകാൻ ഇനിയും മാസങ്ങളെടുക്കും.
പ്രതിദിനം ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന കരുവാച്ചേരി പെട്രോൾ പമ്പ് മുതൽ നെടുങ്കണ്ട വരെയുള്ള സർവീസ് റോഡ് ഏതാണ്ട് പൂർണമായും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
ഈ ഭാഗത്തു പൊടിശല്യവും രൂക്ഷമാണ്.
രൂക്ഷമായ ട്രാഫിക് ബ്ലോക്കിൽ ഇവിടെ ആംബുലൻസുകൾ അടക്കം കുടുങ്ങുന്നതു നിത്യസംഭവമാണ്. ചെറുവത്തൂരിൽനിന്നു നീലേശ്വരം വരെ യാത്ര ചെയ്യാനെടുക്കുന്ന സമയം തന്നെ ഇപ്പോൾ നീലേശ്വരത്തെ ബ്ലോക്ക് താണ്ടാൻ വേണമെന്നാണു യാത്രക്കാരുടെ പരാതി.
രൂക്ഷമായ ഗതാഗതക്കുരുക്കിൽ ജനങ്ങൾ വലയുമ്പോൾ ശാശ്വതമായ പരിഹാരം കാണാൻ ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
‘കുതിര സവാരി’ പോലെയാണ് ഈ ഭാഗത്തെ സർവീസ് റോഡിലൂടെയുള്ള യാത്ര എന്ന ട്രോളുകളും സൈബറിടത്തിൽ വ്യാപകമാണ്. വൈദ്യുത തൂണുകൾ സ്ഥാപിക്കാനായി ദേശീയപാതയുടെ ഡിവൈഡർ കട്ട് ചെയ്തപ്പോൾ ബാക്കിയായ കോൺക്രീറ്റ് മാലിന്യം ദേശീയപാതയിൽ തന്നെ പലയിടത്തും കൂട്ടിയിട്ടതും കാണാം. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെ അപകടത്തിൽപെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]