മട്ടന്നൂർ∙ വിന്റർ ഷെഡ്യൂളിൽ കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന സർവീസ്. 26 മുതൽ ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും കണ്ണൂർ–ബെംഗളൂരു റൂട്ടിൽ പ്രതിദിന സർവീസ് നടത്തും.
ഇൻഡിഗോയ്ക്ക് എല്ലാ ദിവസവും 2 സർവീസ് വീതവും എയർ ഇന്ത്യ എക്സ്പ്രസ് ഒരു സർവീസുമാണ് ഉണ്ടായിരിക്കുക. രാവിലെ 6.10ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 7.30ന് കണ്ണൂരിൽ എത്തുന്ന തരത്തിലും തിരിച്ച് രാവിലെ 8ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 9ന് ബെംഗളൂരുവിൽ എത്തുന്ന തരത്തിലുമാണ് ഇൻഡിഗോയുടെ ഒരു സർവീസ്.
രണ്ടാമത്തെ സർവീസ് ഉച്ചയ്ക്ക് 12.50ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 2.15ന് ബെംഗളൂരുവിൽ എത്തും. തിരിച്ച് രാത്രി 7ന് പുറപ്പെട്ട് 8.20ന് കണ്ണൂരിൽ എത്തും.
കണ്ണൂരിൽ നിന്ന് ബെംഗളൂരു വഴി മറ്റ് ആഭ്യന്തര വിമാനത്താവളങ്ങളിലേക്കും രാജ്യാന്തര റൂട്ടുകളിലേക്കും കണക്ഷൻ സർവീസ് നടത്തുന്നതിനാണ് ഇത്തരത്തിൽ സമയം ക്രമീകരിച്ചിരിക്കുന്നത്. രാത്രി 10.35ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 11.45ന് ബെംഗളൂരുവിൽ എത്തി തിരിച്ച് രാത്രി 8.55ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 10ന് കണ്ണൂരിൽ എത്തുന്ന തരത്തിലാണ് എയർഇന്ത്യ എക്സ്പ്രസിന്റെ സമയ ക്രമം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]