കൊടുങ്ങല്ലൂർ ∙ ടൂറിസം വകുപ്പിനു കീഴിലുള്ള ചാംപ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരം 25 ന് കോട്ടപ്പുറം കായലിൽ നടത്തും. നെഹ്റു ട്രോഫി ജേതാക്കളായ ഒൻപതു ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം, പുന്നമട
ബോട്ട് ക്ലബ്ബിന്റെ നടുഭാഗം, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപാടം, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം, കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ, ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ നടുവിലേപറമ്പൻ, കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ, മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്ബിന്റെ ചെറുതന, ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം എന്നീ ചുണ്ടൻ വള്ളങ്ങളാണ് കോട്ടപ്പുറം ജലോത്സവത്തിൽ തുഴയെറിയാൻ എത്തുക. വള്ളംകളിയുടെ നടത്തിപ്പിനായി വി.ആർ.സുനിൽ കുമാർ എംഎൽഎ ചെയർമാനായും കലക്ടർ അർജുൻ പാണ്ഡ്യൻ കൺവീനർ ആയും സംഘാടക സമിതി രൂപീകരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]