വാട്സാപ്പിന് കടുത്ത വെല്ലുവിളി ഉയർത്തി ട്രെൻഡിങ്ങായി മാറിയ ‘അറട്ടൈ’ മെസ്സേജിങ് ആപ്പിന്റെ വിജയത്തിനു പിന്നാലെ ഡിജിറ്റൽ പണമിടപാട് രംഗത്തും പുതുചലനങ്ങൾ സൃഷ്ടിക്കാനുള്ള നീക്കവുമായി സോഹോ കോർപ്പറേഷൻ. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ക്യു.ആർ കോഡ് അധിഷ്ഠിത പണമിടപാടുകൾ സാധ്യമാക്കുന്ന പിഒഎസ് മെഷീനുകളാണ് സോഹോയുടെ ഉപകമ്പനിയായ സോഹോ പേയ്മെന്റ്സ് അവതരിപ്പിക്കുക.
ഇതിൽ സൗണ്ട് ബോക്സും ഉണ്ടാകും.
ബിസിനസ് സോഫ്റ്റ്വെയറും വെബ് അധിഷ്ഠിത ബിസിനസ് ഉപകരണങ്ങളും നിർമിക്കുന്ന ഇന്ത്യൻ മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയാണ് ശ്രീധർ വെമ്പു നയിക്കുന്ന സോഹോ കോർപ്പറേഷൻ. സോഹോ പേയ്മെന്റ്സിലൂടെ കമ്പനി ഫിൻടെക് മേഖലയിലേയ്ക്കും കടക്കുകയാണ്.
ആയിരത്തിലധികം ഇടപാടുകാര്
കമ്പനിക്ക് ബിടുബി പേയ്മെന്റ് രംഗത്ത് നിലവിൽ ആയിരത്തിലധികം ഇടപാടുകാരുണ്ട്.
പിഒഎസ് അവതരണത്തോടെ സാന്നിധ്യം വർധിപ്പിക്കാനാകും. പൈൻ ലാബ്സ്, പേയ്ടിഎം പിഒഎസ്, എന്നിവയുൾപ്പെടെ ഇന്ത്യയിൽ ഏഴോളം പിഒഎസ് ബ്രാൻഡുകൾ ഇപ്പോഴുണ്ട്.
സോഹോയുടെ ചുവടുമാറ്റം ഇവയ്ക്കാണ് വെല്ലുവിളിയാവുക. അമേരിക്കയിൽ ഡേറ്റ സംഭരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന വാട്സാപ്പ് പോലുള്ള വിദേശ ആപ്ലിക്കേഷനുകളിൽ നിന്ന് വ്യത്യസ്തമായി, അറട്ടൈ എല്ലാ ഡേറ്റയും ഇന്ത്യയിൽ തന്നെ സംഭരിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യയിൽ ആരംഭിച്ച് വിവിധ രാജ്യങ്ങളിൽ വേരുകളുള്ള സോഹോ കോർപ്പറേഷൻ വൻ നഗരങ്ങളിൽ സാന്നിധ്യമറിയിക്കുന്നതിന് പകരം കേരളത്തിൽ കൊട്ടാരക്കരയിലും, തമിഴ് നാട്ടിലെ തെങ്കാശിയിലുമൊക്കെ വിപുലമായ ക്യാംപസുകളുുണ്ട്.
സോഹോയുടെ പ്രവർത്തനശൈലിയെ അടുത്തിടെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും അറട്ടൈയെ മഹീന്ദ്രയുടെ സാരഥി ആനന്ദ് മഹീന്ദ്രയും പ്രത്യേകം പരാമർശിച്ചിരുന്നു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]