നാദാപുരം∙ കണ്ണവം വന മേഖലയിൽ നിന്ന് കണ്ടിവാതുക്കൽ, അഭയഗിരി മേഖലയിൽ ഇറങ്ങി ദിവസങ്ങളായി കറങ്ങിനടന്നിരുന്ന കാട്ടാനക്കൂട്ടത്തെ ഇന്നലെ വനപാലക സംഘം കാട്ടിനുള്ളിലേക്ക് തുരത്തി. 14 ആനകളും 2 കുട്ടിയാനകളും അടങ്ങുന്ന സംഘം വനപാലകരുമായി ഏറെനേരം നേർക്കുനേർ നിന്നശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്. പടക്കങ്ങളല്ലാതെ മറ്റു പ്രതിരോധ മാർഗങ്ങളൊന്നുമില്ലാതെ എത്തിയ വനപാലക സംഘത്തിനു നേരെ ആനകക്കൂട്ടം ചിന്നംവിളിച്ചെത്തി.
മരങ്ങൾക്കും പാറകൾക്കും ഇടയിൽ ഒളിച്ചിരുന്നാണ് വനപാലകർ ആനകളുടെ പരാക്രമത്തിൽ നിന്ന് രക്ഷപ്പെട്ടത്.
2 ദിവസമായി തുടരുന്ന പ്രതിരോധത്തിൽ നാട്ടുകാരും വാച്ചർമാരും പങ്കെടുത്തു. രണ്ടാഴ്ച മുൻപ് കണ്ണവം മേഖലയിൽ നിന്ന് വാഴ മല വഴി തുരത്തിയ ആനക്കൂട്ടമാണ് കണ്ടിവാതുക്കൽ, അഭയഗിരി ഭാഗങ്ങളിലേക്കെത്തി കൃഷി നശിപ്പിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]