തൃശൂർ ∙ ജില്ലയിലെ കരുവന്നൂർ സഹകരണ ബാങ്കിന് പിന്നാലെ ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് അർബൻ ബാങ്ക് നിക്ഷേപകരും കടുത്ത പ്രതിസന്ധിയിലേക്ക്.
ജൂലൈ 30ന് ബാങ്കിൽ നിന്ന് തുക പിൻവലിക്കുന്നതിനടക്കം ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിന് പുറമേയാണ് ഇപ്പോൾ ഭരണസമിതി തന്നെ ഒരു വർഷത്തേക്ക് മരവിപ്പിച്ച് റിസർവ് ബാങ്ക് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയത്.
കരുവന്നൂർ ബാങ്ക് നിയന്ത്രിച്ചിരുന്നതും പ്രതിസന്ധിയിലാക്കിയതിന് പഴി കേട്ടതും സിപിഎം ആണെങ്കിൽ ഇരിങ്ങാലക്കുടയിൽ കോൺഗ്രസ് ആണ് പ്രതിക്കൂട്ടിൽ. കെപിസിസി ജനറൽ സെക്രട്ടറി എം.പി.ജാക്സൺ ആണ് കാലങ്ങളായി ബാങ്കിന്റെ തലപ്പത്ത്.
ബാങ്കിന്റെ സാമ്പത്തികപ്രശ്നങ്ങൾ പരിഹരിക്കാനാവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും അതിനുള്ള ശ്രമങ്ങൾ നടത്തിയില്ലെന്നു കണ്ടെത്തിയാണ് റിസർവ് ബാങ്ക് ആറുമാസത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
നിക്ഷേപകർക്ക് പിൻവലിക്കാവുന്ന പരമാവധി തുക 10,000 രൂപ, ബാങ്ക് എടിഎം, ഓൺലൈൻ ആപ് എന്നിവയുടെ പ്രവർത്തനവും മരവിപ്പിക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾ തുടരും. 19 ബ്രാഞ്ചുകളും 35,000 നിക്ഷേപകരുമുള്ള ബാങ്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്ക് അനുസരിച്ച് 45 കോടി രൂപ നഷ്ടത്തിലാണ്.
ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, നാട്ടിക നിയോജക മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ബാങ്കിലെ നിക്ഷേപകർക്ക് പണം പിൻവലിക്കാൻ കഴിയാതെ വരുന്നത് രാഷ്ട്രീയമായി കോൺഗ്രസിന് ക്ഷീണം ചെയ്യും.
“ഇത് ബിജെപിയുടെ രാഷ്ട്രീയക്കളി ആണ്. നിക്ഷേപകരുടെ 460 കോടി രൂപ ഈ മാസം തിരികെ നൽകുന്നതിന് എല്ലാ നടപടിയുമായിരുന്നതാണ്.
അപ്പോഴാണ് ഈ നടപടി. ഇപ്പോൾ അഡ്മിനിസ്ട്രേറ്റർമാരായി നിയമിച്ചത് ബാങ്ക് ഉദ്യോഗസ്ഥരെയാണ്.
കുറച്ചുകഴിഞ്ഞാൽ ബിജെപിക്കാരെ നിയമിക്കും. ശനിയാഴ്ച വിശദമായി പ്രതികരിക്കും.”
എം.പി.ജാക്സൺ (ചെയർമാൻ)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]