പാലക്കാട്: മണ്ണാർക്കാട് എടത്തനാട്ടുകരയിൽ കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ കലങ്ങോട്ടിരി സ്വദേശി കോരംങ്കോട്ടിൽ അയ്യപ്പനാണ് (64) മരിച്ചത്.
മകളുടെ വീടുനിർമ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി എടത്തനാട്ടുകരയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു അയ്യപ്പൻ.
യാത്രയ്ക്കിടെ ബസ്സിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]