ദില്ലി: ടെലികോം കമ്പനികളുടെ ഓഗസ്റ്റ് മാസത്തിലെ വരിക്കാരുടെ കണക്കുകൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ടു. വിപണിയില്‍ ജിയോയും എയർടെല്ലും അവരുടെ ആധിപത്യം നിലനിർത്തിയെങ്കിലും വോഡഫോൺ ഐഡിയ (വി) വൻ പ്രതിസന്ധിയിൽ ആണെന്നാണ് 2025 ഓഗസ്റ്റിലെ ട്രായ് സബ്സ്ക്രിപ്ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ജിയോ, എയർടെൽ, ബിഎസ്എൻഎൽ എന്നിവ പുതിയ വയർലെസ് ഉപയോക്താക്കളെ ഓഗസ്റ്റില്‍ ചേർത്തപ്പോൾ, വിയും എംടിഎൻഎല്ലും ഉപഭോക്തൃ നഷ്ടം നേരിടുകയാണ് ചെയ്തത്. വളരെക്കാലത്തിനുശേഷം എയർടെല്ലിനെക്കാൾ കൂടുതൽ പുതിയ വയര്‍ലെസ് ഉപയോക്താക്കളെ ചേർത്ത് ബിഎസ്എൻഎൽ ഞെട്ടിച്ചു എന്നതാണ് റിപ്പോര്‍ട്ടിലെ ഏറ്റവും ആകര്‍ഷണം.
ബിഎസ്എന്‍എല്ലിന് നേട്ടം ഓഗസ്റ്റിൽ ജിയോ ഏകദേശം 1.94 ദശലക്ഷം പുതിയ വയർലെസ് ഉപയോക്താക്കളെ ചേർത്തു. ഇത് അവരുടെ വിപണി വിഹിതം 41.08 ശതമാനം ആയി ഉയർത്തി.
എയർടെൽ 0.49 ദശലക്ഷം ഉപയോക്താക്കളെ ചേർത്തപ്പോൾ ബിഎസ്എൻഎൽ 1.38 ദശലക്ഷം ഉപയോക്താക്കളെ ചേർത്ത് വിസ്മയിപ്പിച്ചു. അതായത് വളർച്ചാ നിരക്കിൽ ബിഎസ്എൻഎൽ ഓഗസ്റ്റ് മാസത്തില്‍ എയർടെല്ലിനെ മറികടന്നു.
അതേസമയം വോഡഫോൺ ഐഡിയയുടെ സ്ഥാനം കൂടുതൽ ദുർബലമായി. കമ്പനിക്ക് 308,984 ഉപയോക്താക്കളെ നഷ്ടപ്പെട്ടു.
എംടിഎൻഎല്ലിനും 2,051 ഉപയോക്താക്കളെ നഷ്ടപ്പെട്ടു. അതേസമയം മൊത്തത്തിൽ, രാജ്യത്തെ മൊബൈൽ വരിക്കാരുടെ എണ്ണം ജൂലൈയിൽ 1163.51 ദശലക്ഷത്തിൽ നിന്ന് ഓഗസ്റ്റിൽ 1167.03 ദശലക്ഷമായി വർധിച്ചു.
അതായത് 0.30 ശതമാനമാണ് പ്രതിമാസ വളർച്ച. ഓഗസ്റ്റിന് ശേഷം ആദ്യമായി ട്രായ് രണ്ട് വിഭാഗങ്ങളിലായി ഫിക്സഡ് വയർലെസ് ആക്സസ് (എഫ്ഡബ്ല്യുഎ) ഡാറ്റ റിപ്പോർട്ട് ചെയ്തു.
അതിൽ 5ജി റേഡിയോ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന 5ജി എഫ്ഡബ്ല്യുഎ, ലൈസൻസില്ലാത്ത ബാൻഡ് റേഡിയോ അധിഷ്ഠിത കണക്ഷനുകൾ ആയ യുബിആർ എഫ്ഡബ്ല്യുഎ എന്നിവ ഉൾപ്പെടുന്നു. ജൂലൈയിൽ 8.40 ദശലക്ഷമായിരുന്ന 5ജി എഫ്ഡബ്ല്യുഎ ഉപയോക്താക്കളുടെ എണ്ണം 8.90 ദശലക്ഷമായി വർധിച്ചു.
റിലയൻസ് ജിയോയും എയർടെല്ലും ഈ വിഭാഗത്തിൽ ആധിപത്യം പുലർത്തുന്നു. ജിയോയ്ക്ക് 6.76 ദശലക്ഷം ഉപയോക്താക്കളും എയർടെല്ലിന് 2.13 ദശലക്ഷം ഉപയോക്താക്കളും ഉണ്ട്.
ഓഗസ്റ്റിൽ ആകെ 2.1 ദശലക്ഷം ഉപയോക്താക്കളുമായി ജിയോ ആദ്യമായി യുബിആർ എഫ്ഡബ്ല്യുഎ (UBR FWA) ഡാറ്റ റിപ്പോർട്ട് ചെയ്തു. ഇതിൽ 71.9 ശതമാനം നഗര വിഹിതത്തെ പ്രതിനിധീകരിക്കുന്നു.
വയർലൈൻ വരിക്കാര്‍ കുറഞ്ഞു മൊബൈൽ വിഭാഗത്തിൽ വളർച്ചയുണ്ടായപ്പോൾ, വയർലൈൻ (ബ്രോഡ്ബാൻഡ്) വരിക്കാരുടെ എണ്ണം കുറഞ്ഞു. ജൂലൈയിൽ 48.11 ദശലക്ഷത്തിൽ നിന്ന് ഓഗസ്റ്റിൽ 46.51 ദശലക്ഷമായി കുറഞ്ഞു, 3.34 ശതമാനമാണ് ഇടിവ്.
ജിയോയ്ക്ക് 30 ശതമാനം വിപണി വിഹിതമുണ്ടെങ്കിലും 1.55 ദശലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടു. അതേസമയം 108,084 പുതിയ ഉപയോക്താക്കളെ ചേർത്തുകൊണ്ട് എയർടെൽ തങ്ങളുടെ ഓഹരി ശക്തിപ്പെടുത്തി.
ബിഎസ്എൻഎല്ലിന്റെ വിപണി വിഹിതം 5,647 പേരുടെ നേരിയ ഇടിവോടെ 16.18 ശതമാനം ആയി എന്നാണ് റിപ്പോർട്ടുകൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]