തൃക്കരിപ്പൂർ ∙ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഏതു പ്രായക്കാർക്കും ശാരീരിക മികവിനു തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ മിനി സ്റ്റേഡിയത്തിൽ ഒരുക്കിയ ‘ഓപ്പൺ ഫിറ്റ്നസ് സെന്ററിൽ’ എത്താം. ജില്ലാ പഞ്ചായത്ത് ഒരുക്കിയ ഓപ്പൺ ഫിറ്റ്നസ് സെന്റർ 16നു ഉദ്ഘാടനം ചെയ്യും.
10 ലക്ഷം രൂപ ചെലവഴിച്ചു ഒരുക്കിയ പദ്ധതിയാണിത്. 12 ഉപകരണങ്ങൾ സെന്ററിലുണ്ട്.
സമയം കിട്ടുമ്പോഴെല്ലാം ഇവിടെ വന്നു ശാരീരിക മികവിനായി പ്രാക്ടിസ് ചെയ്യാം.
പ്രത്യേക നിയന്ത്രണങ്ങളില്ല. രാത്രി നേരത്തും സെന്റർ ഉപയോഗപ്രദമാക്കുന്നതിനു സോളർ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തിന്റെ വടക്കു ഭാഗത്താണ് സെന്റർ ഒരുക്കിയിട്ടുള്ളതെന്നു ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എം.മനു വിശദീകരിച്ചു. നിർമാണ പ്രവൃത്തി പൂർത്തിയായി.
16നു വൈകിട്ട് 3നു എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ മുഖ്യാതിഥിയായിരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]