അഞ്ചരക്കണ്ടി ∙ ഇരിക്കൂറിലെ കോളജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിന്റെ പേരിൽ ക്രൂരമായി മർദിച്ചെന്നു പരാതി. ചക്കരക്കൽ പള്ളിക്കണ്ടി മസ്ക്കൻ വീട്ടിൽ മുഹമ്മദ് നാഫിഹിനെ (18) പരുക്കുകളോടെ അഞ്ചരക്കണ്ടിയിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിക്കൂർ സിബ്ഗ കോളജിലെ ബിബിഎ ഒന്നാം വർഷവിദ്യാർഥിയാണ് നാഫിഹ്. സീനിയർ വിദ്യാർഥികൾ മൂത്രപ്പുരയിൽ കൊണ്ടുപോയി തലയ്ക്കടിക്കുകയായിരുന്നെന്ന് നാഫിഹ് പറഞ്ഞു.
വേദന കൂടിയതോടെ രാത്രി ഒൻപതോടെ നാഫിഹിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോളജിൽ ഷൂസോ പുതിയ വാച്ചോ ധരിക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് നാഫിഹിന്റെ പിതാവ് പറഞ്ഞു.
മർദിച്ച രണ്ടു വിദ്യാർഥികൾക്കെതിരെ ശക്തമായ നടപടി കോളജ് അധികൃതർ എടുത്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് പിതാവ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]