വടക്കാഞ്ചേരി ∙ മലയാള മനോരമയ്ക്കു നന്ദി അറിയിച്ച് കുട്ടി ജേണലിസ്റ്റ് എ.എസ്.ആൽബർട്ട്. ടൗണിൽ സംസ്ഥാന പാതയിലെ സീബ്രാ ലൈൻ പലയിടത്തും മാഞ്ഞു പോയതു മൂലം വിദ്യാർഥികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ റോഡ് മുറിച്ചു കടക്കാൻ കഷ്ടപ്പെടുന്നതു ഫോട്ടോ സഹിതം മനോരമയുടെ ‘കുട്ടി ജേണലിസ്റ്റ്’ കോളത്തിൽ വടക്കാഞ്ചേരി ക്ലേലിയ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ആൽബർട്ട് ജൂലൈ 23ന് കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്താനായി റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം പിഡബ്ല്യൂഡി കരാറുകാർ ടൗണിലെ സീബ്രാ ലൈൻ ഉൾപ്പെടെ സംസ്ഥാന പാതയിലെ എല്ലാ വെള്ള വരകളും പെയിന്റ് അടിച്ചു തെളിയിച്ചു. ആൽബർട്ട് ചൂണ്ടിക്കാട്ടിയ സീബ്രാ ലൈൻ മുഖ്യ തപാൽ ഓഫിസിനു മുമ്പിലേക്കു നീക്കി അടയാളപ്പെടുത്തിയത് ക്ലേലിയ ഉൾപ്പെടെയുള്ള സ്കൂളുകളിലെ വിദ്യാർഥികൾക്കു കൂടുതൽ പ്രയോജനകരവുമായി. ഇതിനു നന്ദി അറിയിച്ചാണ് ആൽബർട്ട് മനോരമയ്ക്കു കത്ത് അയച്ചത്.
ആറ്റത്ര സ്വദേശി എ.ജെ.സജിയുടെ മകനാണു എ.എസ്.ആൽബർട്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]