ചേവായൂർ ∙ മെഡിക്കൽ കോളജ് – കുറ്റിക്കാട്ടൂർ ഭാഗത്തേക്കുള്ള, ഇന്റർലോക്ക് പതിച്ച പുതിയ ബസ് ബേ തുറന്നുകൊടുത്തിട്ട് ആഴ്ചകൾ പിന്നിട്ടെങ്കിലും ബേയിൽ ബസിനെക്കാൾ കൂടുതൽ പാർക്ക് ചെയ്യുന്നത് മറ്റ് വാഹനങ്ങൾ. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ, സ്വകാര്യ കാറുകൾ, ആംബുലൻസുകൾ എന്നിവയാണ് കൂടുതലും ഇവിടെ നിർത്തിയിടുന്നത്. മാവൂർ, കുറ്റിക്കാട്ടൂർ തുടങ്ങിയ ദീർഘദൂരത്തേക്ക് പോകുന്ന ബസുകളും പാലാഴി, പന്തീരാങ്കാവ് തുടങ്ങി ഹ്രസ്വദൂരത്തേക്കുള്ള ബസുകൾക്കും നിർത്തി യാത്രക്കാരെ ഇറക്കാനും കയറ്റാനുള്ള സ്റ്റാൻഡാണിത്.
എന്നാൽ ബസുകൾ മിക്കവയും ബേയ്ക്കുള്ളിലേക്ക് വരാതെ പുറത്തു നിന്നു തന്നെ ആളുകളെ കയറ്റുകയാണ് ചെയ്യുന്നത്. ബേയ്ക്കുള്ളിൽ നിറയെ മറ്റ് വാഹനങ്ങൾ നിറഞ്ഞ അവസ്ഥയിലായിരിക്കും.
ഈ സാഹചര്യത്തിൽ, ഇന്നുമുതൽ ബസ് ബേയ്ക്കുള്ളിൽ നിർത്തിയിടുന്ന മറ്റ് വാഹനങ്ങൾ പിടിച്ചെടുത്ത് മാലൂർകുന്നിലെ എആർ ക്യാംപിലേക്ക് കൊണ്ടുപോയി കോടതിയിൽ ഹാജരാക്കുമെന്ന് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ എൽ.സുരേഷ്ബാബു അറിയിച്ചു. പുതിയ ബസ് ബേ ആരംഭിച്ചിട്ടും മറ്റ് വാഹനങ്ങൾ സ്ഥലംമുടക്കിക്കിടക്കുന്നതിനാൽ വിദ്യാർഥികൾക്കും രോഗികളുമടക്കമുള്ള മറ്റ് യാത്രക്കാർക്കും ബേയ്ക്കകത്തേക്ക് എത്തി ബസിൽ കയറാൻ സാധിക്കുന്നില്ല.
ഇതു കണക്കിലെടുത്താണു പാർക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ആംബുലൻസുകളുടെ പാർക്കിങ് സംബന്ധിച്ച് കോർപറേഷനുമായി ധാരണയായിട്ടില്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. അതേസമയം, ആംബുലൻസുകൾക്ക് ബസ് ബേയ്ക്കു സമീപം സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഒരേ സമയത്ത് ദീർഘദൂര വണ്ടികളടക്കം വന്നുപോകുന്ന ബസ് ബേയിൽ തിരക്ക് കൂടുന്നതോടെ അപകടസാധ്യതയും ഏറെയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]