ആലത്തൂർ∙ കാവശ്ശേരി കല്ലേപ്പുള്ളി കെൽപാം മോഡേൺ റൈസ് മിൽ നിർമാണം ജനുവരിയിൽ പൂർത്തിയാക്കും. റൈസ് മിൽ നിർമാണം വേഗത്തിലാക്കുന്നതിനായി പി.പി.സുമോദ് എംഎൽഎ ആവശ്യപ്പെട്ടതനുസരിച്ച് വ്യവസായ മന്ത്രിയുടെയും പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ മന്ത്രിയുടെയും നേതൃത്വത്തിൽ വ്യാവസായിക വകുപ്പ്, കെൽപാം, പട്ടികജാതി വകുപ്പ്, അക്രഡിറ്റഡ് ഏജൻസി എന്നിവയിലെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
ഈ യോഗത്തിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങൾ നീക്കി അടുത്ത വർഷം ജനുവരിയിൽ നിർമാണ പ്രവൃത്തികൾ പൂർണമായും പൂർത്തീകരിച്ച് മിൽ തുറന്നു കൊടുക്കുമെന്ന് മന്ത്രി അറിയിച്ചത്.
ആലത്തൂർ, തരൂർ നിയോജക മണ്ഡലങ്ങളിലെ നെൽക്കർഷകർക്ക് കെൽപാം മോഡേൺ റൈസ് മിൽ പ്രവർത്തനം ആരംഭിക്കുന്നത് സഹായകമാകും.
2017ൽ നിർമാണം ആരംഭിച്ച കെൽപാം റൈസ് മിൽ യാഥാർഥ്യമായത് 8 വർഷത്തിനു ശേഷം. കെട്ടിട
നിർമാണം പൂർത്തിയാക്കി യന്ത്രസാമഗ്രികളും സ്ഥാപിച്ചു. വൈദ്യുതി കണക്ഷന് ലൈസൻസ് ലഭിച്ചിരുന്നില്ല. വൈദ്യുതി കണക്ഷനുള്ള കരുതൽ ധനം അടയ്ക്കാൻ വൈകി.
ഇതോടെ ട്രയൽ റണ്ണിനുള്ള ശ്രമം പാളി. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അനുമതിയും ലഭിച്ചില്ല.
ഒന്നും രണ്ടും വിള കൊയ്ത്തുകളിലെ മുഴുവൻ നെല്ലും സംഭരിക്കണമെന്ന ലക്ഷ്യത്തോടെയാണ് മിൽ ആരംഭിച്ചത്.
ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലെ മുഴുവൻ നെല്ലും സംഭരിക്കുമെന്ന പ്രഖ്യാപനത്തോടെ സ്വാതി ജംക്ഷനിലെ സിവിൽ സപ്ലൈസ് ഗോഡൗണിലെ അങ്കണത്തിൽ കൃഷിവകുപ്പ് ആരംഭിച്ച ആധുനിക മിൽ പൂട്ടിയതോടെ കർഷകരുടെ പ്രതീക്ഷയായിരുന്നു കെൽപാം റൈസ് മിൽ. 2021ൽ പണി പൂർത്തിയാക്കിയ മില്ലിനു ചുറ്റുമതിലും വാഹനങ്ങൾ കടന്നുപോകാനുള്ള പാതയും ഓഫിസ് സംവിധാനവും ഒരുക്കുന്നതിന് വീണ്ടും എസ്റ്റിമേറ്റ് സമർപ്പിച്ചു.
അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കാൻ സമർപ്പിച്ച ഒന്നര കോടിയുടെ എസ്റ്റിമേറ്റിന് അനുമതിയായെങ്കിലും ഫണ്ട് ലഭിക്കാതിരുന്നത് കാരണം വീണ്ടും അനിശ്ചിതാവസ്ഥയിലായി. ഇതിനിടെ എംഡിയെയും ചെയർമാനെയും സ്ഥലം മാറ്റിയതോടെ മിൽ തുറക്കാൻ വീണ്ടും കാലതാമസം നേരിട്ടു. സാങ്കേതിക തടസ്സങ്ങൾ നീക്കി മിൽ തുറക്കാൻ നടപടിയായതോടെ കാർഷിക മേഖലയിൽ പുത്തൻ ഉണർവായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]