പുല്ലൂർ∙ മുരിയാട് പഞ്ചായത്തിന്റെ അഭിമാന പദ്ധതിയായി ആരംഭിച്ച തുറവൻകാട് മുടിച്ചിറ നവീകരണത്തിനിടെ സംരക്ഷണ ഭിത്തി തകർന്നു വീണ് മൂന്ന് വർഷം പിന്നിട്ടിട്ടും പുനർനിർമിക്കാൻ നടപടിയില്ല. ഏറെ പ്രതിഷേധങ്ങൾക്ക് ഒടുവിൽ കഴിഞ്ഞവർഷം ചിറയുടെ സംരക്ഷണഭിത്തിയുടെ പുനർനിർമാണത്തിന് 36 ലക്ഷം രൂപ വീണ്ടും അനുവദിച്ചുവെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും ഒരുവർഷം പിന്നിട്ടിട്ടും നടപടി ഇല്ലെന്ന് നാട്ടുകാർ.
പഞ്ചായത്തിലെ 13,14,15,16 വാർഡുകളിലെ പ്രധാന ജലസ്രോതസ്സാണ് തുറവൻകാട് മുടിച്ചിറ.
നടപടികൾ സ്വീകരിക്കാത്തതിൽ കോൺഗ്രസ് വാർഡ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. പ്രക്ഷോഭം നടത്താനും തീരുമാനിച്ചു. കോൺഗ്രസ് മുരിയാട് മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബൈജു കൂനൻ അധ്യക്ഷത വഹിച്ചു. കെ.കെ.വിശ്വനാഥൻ, പി.ആർ.ബാബു, പി.എ.യേശുദാസ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]