കാലിഫോർണിയ: ദീപാവലി ഔദ്യോഗിക സംസ്ഥാന അവധിയായി പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് കാലിഫോർണിയ. ദീപാവലിക്ക് ഔദ്യോഗിക അവധി അനുവദിക്കുന്ന മൂന്നാമത്തെ അമേരിക്കൻ സ്റ്റേറ്റാണ് കാലിഫോർണിയ.
സർക്കാർ ജീവനക്കാർക്ക് ഓപ്ഷണൽ ലീവ് അനുവദിക്കും. ഗവർണർ ഗവിൻ ന്യൂസോം ഇതു സംബന്ധിച്ച ബില്ലിൽ ഒപ്പുവെച്ചു.
പൊതുവിദ്യാലയങ്ങൾക്കും കമ്മ്യൂണിറ്റി കോളേജുകൾക്കും ദീപാവലിക്ക് അവധി നൽകാൻ കഴിയും. സർക്കാർ ജീവനക്കാർക്ക് ഓപ്ഷണൽ ലീവ് അനുവദിക്കും.
ഇന്ത്യൻ വംശജരുടെ വലിയൊരു സമൂഹം താമസിക്കുന്ന ഒരു സംസ്ഥാനമാണ് കാലിഫോർണിയ. തീരുമാനത്തെ ഇന്ത്യൻ പ്രവാസികളും അമേരിക്കൻ പൗരന്മാരും ഉൾപ്പെടുന്ന ഇന്ത്യൻ-അമേരിക്കൻ സമൂഹം സ്വാഗതം ചെയ്തു. വൈവിധ്യമാർന്ന സംസ്കാരങ്ങളെ അംഗീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് കമ്മ്യൂണിറ്റി നേതാക്കൾ അഭിപ്രായപ്പെട്ടു.
ദീപാവലിക്ക് സംസ്ഥാന തലത്തിൽ ഔദ്യോഗിക അവധി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ യുഎസ് സംസ്ഥാനമാണ് കാലിഫോർണിയ. നേരത്തെ പെൻസിൽവാനിയയും കണക്റ്റിക്കട്ടും സംസ്ഥാന അവധി അനുവദിച്ചിരുന്നു.
ന്യൂയോർക്ക് സിറ്റിയിലും ദീപാവലിക്ക് പൊതുവിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]