കണ്ണൂർ ∙ കാൽപന്തിന്റെ ആവേശത്തിൽ സുൽത്താൻ ബിൻ സിദ്ദീഖ് ഇപ്പോഴും തലശ്ശേരിയിലെ മൈതാനത്തുണ്ട്. ഫുട്ബോൾ അവനു ജീവശ്വാസമാണ്.
തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിലെ ചികിത്സപ്പിഴവിനെത്തുടർന്ന് മുറിച്ചുമാറ്റേണ്ടി വന്ന തന്റെ ഇടത്തേ കയ്യിലേക്കു നോക്കുമ്പോൾ ഉള്ളിൽ വേദന നിറയും. 2022 ഒക്ടോബർ 30നു മഴയുള്ളൊരു വൈകിട്ട് ഫുട്ബോൾ കളിക്കിടെയാണ് തലശ്ശേരി ഉമ്മൻചിറ തോട്ടുമ്മൽ ജമീഗറിൽ സിദ്ദീഖിന്റെ മകൻ സുൽത്താൻ ബിൻ സിദ്ദീഖിന്റെ (20) കയ്യൊടിഞ്ഞത്.
തലശ്ശേരി ഗവ.ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പിറ്റേന്ന് കയ്യിൽ ശസ്ത്രക്രിയ നടത്തി.
12 ദിവസം കിടത്തിച്ചികിത്സ നൽകി.
വേദന കൂടിയതോടെ നവംബർ 12ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പഴുപ്പ് ബാധിച്ചതിനാൽ കൈ മുട്ടിനു താഴെ മുറിച്ചുമാറ്റണമെന്ന് നിർദേശിച്ചു.
തുടർന്ന് കോഴിക്കോട്, കോയമ്പത്തൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ നടത്തിയ പരിശോധനയിലും കൈ മുറിച്ചുമാറ്റണമെന്ന് നിർദേശിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് കൈ മുറിച്ചുനീക്കി. ഇതിന് ഒന്നര ലക്ഷത്തോളം രൂപ ചെലവായി.
ഡ്രൈവറായ സിദ്ദീഖിനു സ്ഥിരം ജോലിയില്ല.
വാടകവീട്ടിലാണു താമസം. സാമ്പത്തിക സ്ഥിതി മോശമായതിനാൽ സുൽത്താനു പ്ലസ് ടുവോടെ പഠനം അവസാനിപ്പിക്കേണ്ടി വന്നു. മകന്റെ സ്വപ്നങ്ങൾ ചികിത്സപ്പിഴവിലൂടെ ഇല്ലാതാക്കിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിദ്ദീഖ് മുട്ടാത്തവാതിലുകളില്ല.
മുഖ്യമന്ത്രി, സ്പീക്കർ, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷൻ, ബാലാവകാശ കമ്മിഷൻ, കലക്ടർ, ഡിഎംഒ എന്നിവർക്കെല്ലാം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. നഷ്ടപരിഹാരവും ലഭിച്ചില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]