കോഴിക്കോട്∙ ദേശീയപാത 66 അഴിയൂർ–വെങ്ങളം റീച്ചിൽ അഞ്ചിൽ നാലു ഭാഗവും ഡിസംബറോടെ പൂർത്തിയാകുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബാക്കിയുള്ള നാദാപുരം റോഡ് – വടകര പുതുപ്പണം ഭാഗം (8.25 കിലോമീറ്റർ) മാർച്ചിൽ പൂർത്തിയാകുമെന്നും ദേശീയപാത നിർമാണ പുരോഗതി അവലോകന യോഗത്തിനു ശേഷം മന്ത്രി അറിയിച്ചു. അഴിയൂർ–നാദാപുരം റോഡ് (5.5 കിലോമീറ്റർ), മൂരാട്–നന്തി (10.3 കിലോമീറ്റർ), നന്തി – വെങ്ങളം (16.7 കിലോമീറ്റർ) എന്നിവ ഡിസംബറോടെ പൂർത്തിയാകും.
ഡിസംബറോടെ പണി പൂർത്തിയാകുന്ന കൊയിലാണ്ടി ബൈപാസ് ഈ മാസം അവസാനത്തോടെ ഗതാഗതത്തിനായി തുറക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം അഴിയൂർ – വെങ്ങളം റീച്ച് 10 കിലോമീറ്റർ വീതമുള്ള 4 ഭാഗങ്ങളാക്കിയാണു നിർമാണം. നിർമാണം പൂർത്തിയാകുന്നതുവരെ 10 ദിവസത്തിനിടെ പ്രത്യേക അവലോകന യോഗം ചേരാനും തീരുമാനമായി.
ചെങ്ങോട്ടുകാവ്, നന്തി, പയ്യോളി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ സർവീസ് റോഡുകളുടെ ടാറിങ് ഉടൻ പൂർത്തിയാക്കുമെന്നു യോഗത്തിൽ അധികൃതർ അറിയിച്ചു.
അഴിയൂർ–നാദാപുരം റോഡ് ഭാഗത്തെ പണി 60% പൂർത്തിയായി. മൂരാട് –നന്തി ഭാഗത്തെ പണി 80 ശതമാനവും നന്തി–വെങ്ങളം 85 ശതമാനവും പൂർത്തിയായതായി ദേശീയപാത അധികൃതർ അറിയിച്ചു.കലക്ടർ സ്നേഹിൽ കുമാർ സിങ്, സ്പെഷൽ ഡപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ എന്നിവരും ദേശീയപാത അതോറിറ്റി, നിർമാണ കമ്പനി ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]