പാലാ/കുമരകം ∙ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വരവിനായി ഒരുക്കം തുടങ്ങി പാലായും കുമരകവും. പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനായി 23ന് വൈകിട്ട് 4നാണ് രാഷ്ട്രപതി പാലായിൽ എത്തുന്നത്.
ശബരിമല ദർശനത്തിനു ശേഷം തിരുവനന്തപുരത്തേക്ക് പോകുന്ന രാഷ്ട്രപതി അവിടെനിന്നാണു പാലായിലേക്ക് എത്തുന്നത്. സെന്റ് തോമസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ എത്തുന്ന രാഷ്ട്രപതി സമ്മേളനത്തിനു ശേഷം കുമരകത്തേക്ക് എത്തും.
24ന് കുമരകത്തുനിന്ന് ഡൽഹിക്ക് മടങ്ങും.
പാലാ സെന്റ് തോമസ് കോളജിലെ ബിഷപ് വയലിൽ ഹാളിലാണു സമ്മേളനം. കോളജിലെ ക്രമീകരണം വിലയിരുത്താൻ ജില്ലാ പൊലീസ് മേധാവി എ.
ഷാഹുൽ ഹമീദ് എത്തി. പ്രിൻസിപ്പൽ ഡോ.
സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. സാൽവിൻ കാപ്പിലിപ്പറമ്പിൽ എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി.
പാലായിൽനിന്ന് ഹെലികോപ്റ്ററിൽ കോട്ടയത്ത് ഇറങ്ങി റോഡ് മാർഗം കുമരകത്തേക്ക് പോകുന്ന സാധ്യതയാണ് പരിഗണിക്കുന്നത്.
കോണത്താറ്റ് പാലം കടന്ന് രാഷ്ട്രപതി എത്തുമോ?
കോട്ടയം– കുമരകം റോഡിലെ കോണത്താറ്റ് പാലത്തിനു ഭാഗ്യം തെളിയുമോ? പാലത്തിലൂടെ പോകുന്ന ആദ്യ വിവിഐപിയായി രാഷ്ട്രപതി മാറുമോ എന്നാണു ചോദ്യം. രാഷ്ട്രപതി ദ്രൗപദി മുർമു എത്തും മുൻപ് പണി പൂർത്തിയാക്കാനാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല.
ഡിവൈഎസ് പി എ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പാലം ഉൾപ്പെടെ രാഷ്ട്രപതി പോകുന്ന റോഡ് ഭാഗത്തെ സുരക്ഷ പരിശോധിച്ചു.
പാലം തുറന്നു കൊടുക്കാൻ കഴിയുമോയെന്നതിനെക്കുറിച്ചു കേരള റോഡ് ഫണ്ട് ബോർഡ് (കെആർഎഫ്ബി) ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പാലത്തിന്റെ സമീപന പാതയ്ക്കായി ഇരുകരകളിലും പൂഴിമണ്ണ് ഇറക്കിത്തുടങ്ങി.
എന്നാൽ ടാറിങ് ഉള്ള ജോലികൾ രാഷ്ട്രപതി വരുന്നതിനു മുൻപു തീർക്കാൻ കഴിയുമെന്ന കാര്യത്തിൽ കെആർഎഫ്ബി ഉദ്യോഗസ്ഥർ പൊലീസിനു ഉറപ്പു നൽകിയിട്ടില്ല.
കഴിഞ്ഞ മാസം 30ന് പാലം തുറന്നു കൊടുക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. ഈ ആഴ്ച അവസാനത്തോടെ പാലം തുറന്നു കൊടുക്കുമെന്നാണ് മന്ത്രി വി.എൻ.
വാസവൻ പ്രഖ്യാപിച്ചത്. ഇതുപ്രകാരം വരുന്ന തിങ്കളാഴ്ചയെങ്കിലും പാലം തുറക്കണം.
പാലത്തിലൂടെ രാഷ്ട്രപതിക്കു പോകാൻ കഴിയാതെ വന്നാൽ നിലവിലെ റോഡ് നന്നാക്കി ഉപയോഗിക്കുന്ന സാധ്യതയും പരിശോധിച്ചിട്ടുണ്ട്. ആറ്റാമംഗലം പള്ളി ഭാഗത്ത് പൊട്ടിപ്പൊളിഞ്ഞ ഭാഗം ടാറിങ് നടത്തിയോ തറയോടു നിരത്തിയോ നവീകരിക്കാൻ നിർദേശം നൽകി.
താൽക്കാലിക റോഡിന്റെ ഇരുവശത്തും വേലി കെട്ടാനും കെആർഎഫ്ബി ഉദ്യോഗസ്ഥർക്കു പൊലീസ് നിർദേശം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]