ചേർത്തല∙ ചേർത്തലയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് 80 മീറ്റർ തുണി കൊണ്ടു തയാറാക്കിയ ഗൗൺ വിമാനം കയറുന്നു. ഓസ്ട്രേലിയയിൽ നഴ്സായ പട്ടണക്കാട് മനക്കോടം സ്വദേശി ഒലിവിയ മൈക്കിളിന് പരസ്യചിത്രത്തിൽ അഭിനയിക്കാൻ വൈബ് ഡിസൈനിങ് സ്റ്റിച്ചിങ് സെന്ററിലാണ് ഈ ഗൗൺ തയാറാക്കിയത്. ജോബി ലൂയിസും പി.എ ബിനുവും ചേർന്നാണ് ഈ സ്ഥാപനം നടത്തുന്നത്.
മെറൂൺ നിറത്തിലുള്ള തുണിയിൽ മൂന്നു ഭാഗങ്ങളായാണു ഗൗണിന്റെ രൂപകൽപന.
സാധാരണ 20 മീറ്റർ തുണി ഉപയോഗിച്ചാണ് ഗൗൺ തയ്ക്കുന്നതെന്നും ആദ്യമായാണ് ഇത്രയും തുണി ഉപയോഗിക്കുന്നതെന്നും ബിനു പറഞ്ഞു. ഫ്ലെയർ തന്നെ 218 മീറ്ററുണ്ട്. ചേർത്തല കണ്ടമംഗലം ക്ഷേത്രസമിതി ട്രഷററായ ബിനു തയ്യൽ തൊഴിലാളി യൂണിയൻ സിഐടിയു അരൂർ ഏരിയ സെക്രട്ടറിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]