നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര നഗരസഭ വിഭാവന ചെയ്ത വലിയ പദ്ധതികൾ ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് കൗൺസിലർ, സെക്രട്ടറിയുടെ മേശപ്പുറത്ത് കിടന്ന് പ്രതിഷേധിച്ചു. ചർച്ച നടത്തിയെങ്കിലും പരിഹാരം കാണാനായില്ല.
പ്രതിഷേധം കടുത്തപ്പോൾ പൊലീസെത്തി കൗൺസിലറിനെ അറസ്റ്റ് ചെയ്തു മാറ്റി. നെയ്യാറ്റിൻകര നഗരസഭയിലെ കൃഷ്ണപുരം വാർഡ് കൗൺസിലർ ഗ്രാമം പ്രവീൺ ആണ് പ്രതിഷേധവുമായി എത്തിയത്.കൃഷ്ണപുരം വാർഡിലെ അമരവിള പഴയ പാലം മുതൽ പാലക്കടവ് പാലം വരെ നെയ്യാറിന് ഇരുവശവും വെഡിങ് ഡസ്റ്റിനേഷനും നെയ്യാറിൽ ബോട്ട് ടൂറിസവും ആരംഭിക്കുന്നതിന് കേന്ദ്രത്തിന്റെ നഗര സഞ്ചയ പദ്ധതി പ്രകാരം 2 കോടി രൂപ അനുവദിച്ചിരുന്നു.
2 വർഷം മുൻപ് തുക അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ല.
ഒട്ടേറെ തവണ പരാതി പറഞ്ഞപ്പോൾ ഈ ഫണ്ടിൽ നിന്ന് തന്നെ 4 ലക്ഷം രൂപ ചെലവിട്ട് സ്വകാര്യ കമ്പനിയെക്കൊണ്ട് ഡിപിആർ മാത്രം തയാറാക്കി.പിന്നെയും 6 മാസം കഴിഞ്ഞിട്ടും എൻജിനീയറിങ് വിഭാഗം ടെക്നിക്കൽ അനുമതിക്കു വേണ്ടി യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതേ തുടർന്നാണ് കൗൺസിലർ ഗ്രാമം പ്രവീൺ പ്രതിഷേധവുമായി രംഗത്തു വന്നത്.മേശപ്പുറത്ത് കിടന്ന് പ്രതിഷേധിച്ചതും സെക്രട്ടറി ബി.സാനന്ദ സിങ് അവിടെ നിന്ന് ഇറങ്ങിപ്പോയി.പിന്നാലെ കൗൺസിലർമാരായ പെരുമ്പഴുതൂർ ഗോപൻ, മാമ്പഴക്കര ശശി തുടങ്ങിയവരും പ്രതിഷേധവുമായെത്തി.
ഇതിനിടെ നെയ്യാർ സംരക്ഷണ സമിതി ചെയർമാൻ ഇരുമ്പിൽ ശ്രീകുമാറും പ്രവർത്തകരുമെത്തി.
ഇതോടെ സമരം കൂടുതൽ ശക്തി പ്രാപിച്ചു. പദ്ധതി അട്ടിമറിക്കുന്നുവെന്ന വാദം ശരിയല്ലെന്നും നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു എത്തി പറഞ്ഞെങ്കിലും സമരത്തിന് അയവു വന്നില്ല.ഒടുവിലാണ് പൊലീസെത്തി ഗ്രാമം പ്രവീണിനെയും അനുകൂലിച്ചവരെയും അവിടെ നിന്ന് മാറ്റിയത്. യുഡിഎഫ് നേതാക്കളുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ സമരം നടത്തുമെന്ന് ഗ്രാമം പ്രവീൺ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]