ആറ്റിങ്ങൽ∙ തങ്ങളുടെ പ്രിയ അധ്യാപകന് അവസാന യാത്ര മൊഴി ചൊല്ലി ഇളമ്പ. കഴിഞ്ഞ ദിവസം എംസി റോഡിൽ കാരേറ്റ് വച്ച് നടന്ന അപകടത്തിലാണ് ഇളമ്പ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ സുനിൽകുമാർ (54) മരിച്ചത്.
ഇളമ്പ സ്കൂളിലെ രസതന്ത്രം അധ്യാപകനായിരുന്നു. സ്കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.കാൽനട
യാത്രക്കാരനെ ഇടിച്ച ശേഷം ബൈക്കിൽ നിന്ന് തെറിച്ച് വീണ സുനിൽകുമാറിന്റെ ദേഹത്ത് കൂടി കാർ കയറി ഇറങ്ങുകയായിരുന്നു.പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ സ്കൂളിലെത്തിച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കന്നതിനായി വിദ്യാർഥികളും പൂർവ വിദ്യാർഥികളും , രക്ഷാകർത്താക്കളും അടക്കം നൂറുകണക്കിന് ആളുകൾ സ്കൂളിലെത്തിയിരുന്നു.
തങ്ങളുടെ പ്രിയ അധ്യാപകന്റെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാനാകാതെ വിദ്യാർഥികളും സഹപ്രവർത്തകരും വിങ്ങിപ്പൊട്ടി. സ്കൂളിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് അരമണിക്കൂറോളം പൊതു ദർശനത്തിന് വച്ച ശേഷം വീട്ടിലേക്ക് കൊണ്ടു പോയി. 3.45 ന് സുനിൽകുമാറിന്റെ ഭൗതിക ദേഹം ചാലാംകോണത്തെ വസതിയിൽ എത്തിച്ചു.
ജീവിതത്തിന്റെ നാനാതുറയിലുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. മടവൂർ ഗവ.എൽപിഎസ്, മടവൂർ എൻഎസ്എസ് എച്ച്എസ്എസ് എന്നീ സ്കൂളുകളിലെ വിദ്യാർഥികൾ, അധ്യാപകർ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
വൈകിട്ട് 5 മണിയോടെ വീട്ടു വളപ്പിൽ സംസ്കാരം നടന്നു. ബിജെപി നേതാവ് വി.മുരളീധരൻ, കെപിസിസി അംഗം വർക്കല കഹാർ, മടവൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ബിജുകുമാർ തുടങ്ങിയവർ എത്തി ആദരാഞ്ജലി അർപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]