ന്യൂഡൽഹി ∙ ജിഎസ്ടി പരിഷ്കരണത്തിനു പിന്നാലെ, ദീപാവലിയോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ കൂടുതൽ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചേക്കുമെന്ന് നിതി ആയോഗ് സിഇഒ ബി.വി.ആർ.സുബ്രഹ്മണ്യം സൂചന നൽകി. വികസിത ഭാരതവുമായി ബന്ധപ്പെട്ട
അടുത്തതലമുറ പരിഷ്കാരങ്ങൾ, ധനകാര്യ ഇതര മേഖലകളിലെ പരിഷ്കാരങ്ങൾ (ഡീറെഗുലേഷൻ) എന്നിവയ്ക്കായി നിതി ആയോഗ് അംഗം രാജീവ് ഗൗബ അധ്യക്ഷനായി 2 സമിതികൾ ഓഗസ്റ്റിൽ രൂപീകരിച്ചിരുന്നു.
രണ്ടിന്റെയും ആദ്യ റിപ്പോർട്ടുകൾ സെപ്റ്റംബർ അവസാനം സമർപ്പിച്ചതായി നിതി ആയോഗ് സിഇഒ അറിയിച്ചു. ഡീറെഗുലേഷനുമായി ബന്ധപ്പെട്ട് പതിനാലോളം മേഖലകളിലാണ് (വ്യാപാരം, എംഎസ്എംഇ അടക്കം) കമ്മിറ്റി പരിഷ്കാരങ്ങൾ നിർദേശിച്ചിരിക്കുന്നതെന്നാണ് സൂചന.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]