ന്യൂഡൽഹി ∙ അടുത്ത ആറു മാസത്തിനുള്ളിൽ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോൾ വാഹനങ്ങൾക്കു തുല്യമാകുമെന്ന് ഉറപ്പു നൽകി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) ഇരുപതാമത് ഹയർ എജ്യുക്കേഷൻ സമ്മിറ്റിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
നിലവിൽ പെട്രോൾ വാഹനങ്ങളെക്കാൾ ഇലക്ട്രിക് വാഹനങ്ങൾക്ക് 40% വരെ വില അധികമാണ്.
ബാറ്ററിയുടെ നിർമാണച്ചെലവാണ് വാഹന വില ഉയരാൻ പ്രധാന കാരണം. അതേസമയം, ലിഥിയം അയോൺ ബാറ്ററികൾക്കാവശ്യമായ അ സംസ്കൃത വസ്തുക്കൾ തദ്ദേശീയമായി ഉൽപാദിപ്പിക്കാനായതും സർക്കാർ പദ്ധതികളും ഇവി വാഹനങ്ങളുടെ വില കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.
ഓരോ വർഷവും 22 ലക്ഷം കോടി രൂപയാണ് ഇന്ധനം ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യ ചെലവഴിക്കുന്നത്.
അതിനു പുറമേ, പാരിസ്ഥിതിക പ്രശ്നങ്ങളും ഫോസിൽ ഇന്ധനം മൂലം ഉണ്ടാകുന്നുണ്ട്. ഇന്ത്യക്കാർ ഫോസിൽ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നത് സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.
പാരിസ്ഥിതിക പ്രശ്നങ്ങൾ ഒഴിവാക്കേണ്ടത് രാജ്യത്തിന്റെ ഉന്നമനത്തിൽ നിർണായകമാണെന്നും മന്ത്രി വ്യക്തമാക്കി.
അടുത്ത 5 വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഓട്ടമൊബീൽ മേഖലയെ ആഗോളതലത്തിൽ ഒന്നാമതെത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നിലവിൽ 22 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ ഓട്ടമൊബീൽ മേഖലയുടെ മൂല്യം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]