സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ്പ ഷെട്ടിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം സൂചന നൽകി. ഇന്നലെ ശില്പയുടെ വസതിയിലെത്തി നാലര മണിക്കൂറോളം ചോദ്യം ചെയ്ത മുംബൈ പോലീസിൻ്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, കേസിൽ നിർണായകമായേക്കാവുന്ന നിരവധി തെളിവുകൾ ശേഖരിച്ചു.
കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി മറ്റ് ചില ബോളിവുഡ് നടിമാരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ശില്പ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും ഉടമസ്ഥതയിലുള്ള ബെസ്റ്റ് ഡീൽ ടിവി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട
വായ്പാ-നിക്ഷേപ ഇടപാടിൽ ഒരു വ്യവസായിയിൽ നിന്ന് 60 കോടി രൂപ തട്ടിയെടുത്തു എന്നതാണ് കേസ്. മുംബൈ സ്വദേശിയായ വ്യവസായി ദീപക് കോത്താരിയാണ് ഈ വർഷം ഓഗസ്റ്റ് 14-ന് ജുഹു പോലീസിൽ പരാതി നൽകിയത്.
2015-നും 2023-നും ഇടയിൽ, ബിസിനസ് വിപുലീകരിക്കാനെന്ന പേരിൽ പണം കൈപ്പറ്റി വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിനിയോഗിച്ചെന്നും തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകാതെ വഞ്ചിച്ചുവെന്നും പരാതിയിൽ പറയുന്നു. കൂടുതൽ താരങ്ങളെ വിളിപ്പിക്കും പരാതിയെ തുടർന്ന് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും കേസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറുകയുമായിരുന്നു.
കേസിൻ്റെ തുടക്കത്തിൽ രാജ് കുന്ദ്ര ഉൾപ്പെടെ അഞ്ചുപേരെ ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇന്നലെ നടിയെ വിശദമായി ചോദ്യം ചെയ്തത്.
സാമ്പത്തിക ഇടപാടുകളും കമ്പനിയുടെ രേഖകളും സംഘം പരിശോധിച്ചു. തെളിവുകൾ വിശദമായി പരിശോധിച്ച ശേഷം ശില്പയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
നടിമാരായ നേഹ ധൂപിയ, ബിപാഷ ബസു എന്നിവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ശില്പയും രാജ് കുന്ദ്രയും നിയമനടപടികൾ നേരിടുന്നത് ഇതാദ്യമല്ല.
ഈ വർഷം ആദ്യം, സ്വർണ നിക്ഷേപ പദ്ധതിയുടെ പേരിൽ പണം തട്ടിയെന്ന് വ്യവസായി പൃഥ്വിരാജ് കോത്താരിയും ഇവർക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. നീലച്ചിത്രം നിർമ്മിച്ച് പ്രദർശിപ്പിച്ച കേസിൽ 2021-ൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രാജ് കുന്ദ്ര, ബിറ്റ്കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട
കള്ളപ്പണം വെളുപ്പിക്കൽ കേസിലും അന്വേഷണം നേരിടുന്നുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]