റിയാദ്: സൗദി അറേബ്യയിൽ ഏത് തരം വിസയിലുള്ളവർക്കും ഉംറ നിർവ്വഹിക്കാൻ അനുവാദമുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. മദീനയിലെ റൗദ സന്ദർശിക്കുന്നതിനും തടസ്സങ്ങളില്ല.
ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് ഉംറ ചെയ്യാൻ കഴിയില്ലെന്ന തരത്തിൽ ചില ട്രാവൽ ഏജൻസികൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് മന്ത്രാലയം ഔദ്യോഗികമായി വിശദീകരണം നൽകിയത്. തൊഴിൽ, ട്രാൻസിറ്റ്, വ്യക്തിഗത, കുടുംബ സന്ദർശനം, ഇ-ടൂറിസ്റ്റ് വിസകൾ ഉൾപ്പെടെ എല്ലാ തരം വിസയിലുള്ളവർക്കും ലളിതമായ നടപടികളിലൂടെ ഉംറ ചെയ്യാൻ സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചതായി newskerala.net റിപ്പോർട്ട് ചെയ്യുന്നു.
ഉംറ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ‘നുസുക്’ പ്ലാറ്റ്ഫോം വഴി അനുയോജ്യമായ പാക്കേജുകൾ തിരഞ്ഞെടുക്കുകയും ഉംറ പെർമിറ്റ് കരസ്ഥമാക്കുകയും ചെയ്യാവുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]