ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ പണമിടപാട് സംവിധാനമായ യുപിഐ ഖത്തറിലും കൂടുതൽ സജീവമാകുന്നു. ഖത്തറിലെ ലുലു ഗ്രൂപ്പ് സ്റ്റോറുകളിൽ യുപിഐ പണമിടപാടുകൾ നടത്താനുള്ള സൗകര്യവും ആരംഭിച്ചു.
യുപിഐ സേവനങ്ങളുടെ ലോഞ്ചിങ് നിർവഹിച്ച കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, ഇന്ത്യ-ഖത്തർ വാണിജ്യസഹകരണത്തിന് ഇതു കൂടുതൽ വേഗം പകരുമെന്ന് അഭിപ്രായപ്പെട്ടു. ഖത്തർ നാഷനൽ ബാങ്കുമായി ചേർന്നാണ് ലുലു യുപിഐ സേവനം അവതരിപ്പിച്ചത്.
രൂപയിലും ദിർഹത്തിലും ഉപഭോക്താക്കൾക്ക് ഇതുപയോഗിച്ച് ഇടപാട് നടത്താനാകും.
തുക കൈമാറുമ്പോൾ കറൻസി വിനിമയനിരക്ക് ഇല്ലെന്നതും നേട്ടമാണ്. എട്ടരലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികൾക്കും ഇന്ത്യയിൽ നിന്നെത്തുന്ന സഞ്ചാരികൾക്കും ഇതു ഗുണം ചെയ്യും.
ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, ഖത്തർ നാഷനൽ ബാങ്ക് ചീഫ് ബിസിനസ് ഓഫീസർ യൂസഫ് മഹമ്മൂദ്, ലുലു ഗ്രൂപ്പ് ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ ആൻഡ് ചീഫ് സസ്റ്റൈനബിലിറ്റി ഓഫിസർ മുഹമ്മദ് അൽത്താഫ്, ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ച് സിഇഒ അബ്ദുൾ അസീസ് നാസർ, ദ കമേഴ്സ്യൽ അവന്യൂ സിഇഒ അബ്ദുള്ള അബ്ദുൾ റസാഖ് തുടങ്ങിയവർ സംബന്ധിച്ചു.
ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഔട്ട്ലെറ്റുകളിൽ നേരത്തെേ യുപിഐ സേവനം ആരംഭിച്ചിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]