തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനെതിരെ നടപടി. 2019-ൽ വിജയ് മല്യ സമർപ്പിച്ച സ്വർണ്ണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും നിലവിൽ ഹരിപ്പാട് ഡെപ്യൂട്ടി കമ്മീഷണറുമായ ബി മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തു.
ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണ്ണപ്പാളി കൊടുത്തുവിട്ടതും ഇദ്ദേഹമായിരുന്നു. വിവാദത്തിൽ പങ്കില്ലെന്ന് മുരാരി ബാബു സ്വർണ്ണപ്പാളി വിവാദത്തിൽ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സസ്പെൻഷനിലായ ഡെപ്യൂട്ടി കമ്മീഷണർ ബി മുരാരി ബാബു പ്രതികരിച്ചു.
തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് മഹസറിൽ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. താൻ സമർപ്പിച്ചത് ഒരു പ്രാഥമിക റിപ്പോർട്ട് മാത്രമായിരുന്നുവെന്നും തുടർപരിശോധനകൾക്ക് ശേഷം അന്തിമ അനുമതി നൽകേണ്ടത് മേലധികാരികളാണെന്നും മുരാരി ബാബു വ്യക്തമാക്കി.
ദ്വാരപാലക ശില്പങ്ങളിലും കട്ടിളയിലും വളരെ നേരിയ അളവിൽ സ്വർണ്ണം പൂശിയതിനാലാണ് ചെമ്പ് തെളിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]