ഇരിട്ടി ∙ ഇരിട്ടി സ്വദേശികളുടെ ത്രിപുരയിലെ വ്യാപാര സ്ഥാപനത്തിൽനിന്നു ചെന്നൈയിലെ ടയർ ഫാക്ടറിയിലേക്കു 30 ടൺ ആർഎസ്എസ് 4 റബറുമായി പോയ ലോറി ഡ്രൈവറടക്കം കാണാതായി. കവർച്ചയെന്നാണു സൂചന.
65 ലക്ഷം രൂപയുടെ റബറാണ് ലോറിയിൽ ഉണ്ടായിരുന്നത്.
ഇരിട്ടിയിലെ പ്രിയ അസോഷ്യേറ്റ്സിന്റെ ത്രിപുര ഇൻഡസ്ട്രിയൽ റബർ പാർക്കിലുള്ള നോർത്ത് ഈസ്റ്റ് റബർ കമ്പനി ഗോഡൗണിൽനിന്ന് അപ്പോളോ ടയേഴ്സിന്റെ ചെന്നൈ ശ്രീപെരുംപുത്തൂരിലെ ഫാക്ടറിയിലേക്ക് ഓഗസ്റ്റ് 26ന് റബറുമായി പോയ ലോറിയാണ് കാണാതായത്.
സാധാരണ 7 മുതൽ 15 വരെ ദിവസമാണ് ലോറി ഓടിയെത്താൻ വേണ്ടത്. ഈ സമയത്തിനിടെ ലോറി ബ്രേക്ക് ഡൗണായെന്നും തകരാർ പരിഹരിച്ച് യാത്ര തുടരുന്നതായും കമ്പനി അധികൃതർക്കു വിവരം ലഭിച്ചു.
സെപ്റ്റംബർ 30ന് തമിഴ്നാട് ആവഡി ആണ് ലോറിയുടെ അവസാന സ്ഥാനം കാണിച്ചിരിക്കുന്നത്.
ഫാക്ടറിയിൽ എത്താത്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ലോറി കാണാതായെന്നു മറുപടി ലഭിക്കുന്നത്.
ലോറി ഛത്തീസ്ഗഡ് കടന്നുപോയതായി ടോൾ ഗേറ്റ് സന്ദേശങ്ങളിൽ നിന്നു കണ്ടെത്തി. ഛത്തീസ്ഗഡിലേക്ക് പോകേണ്ടതില്ല.
ഉടമകൂടിയായ തെലങ്കാന സ്വദേശി ഡ്രൈവറുടെ ഫോൺ സ്വിച്ച്ഡ് ഓഫാണ്. ആദ്യ ദിവസങ്ങളിൽ വിളിച്ചപ്പോൾ ഫോൺ മാറ്റിയതായി ഡ്രൈവർ പറയുകയും പുതിയ നമ്പറിൽ വിഡിയോ കോൾ ചെയ്തു ലോറി കാണിക്കുകയും ചെയ്തിരുന്നു.
ത്രിപുര പൊലീസ് കേസെടുത്തു.
ഫോൺ നമ്പർ മാറ്റിയതു ജിപിഎസ് ട്രാക്കിങ് നടത്താതിരിക്കാനാണന്നും ആസൂത്രിത കവർച്ചയാണു നടന്നതെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
3 മാസം മുൻപ് ഇത്തരത്തിൽ നഷ്ടമായ ഷീറ്റ് റബർ ലോഡും ലോറിയും കാസർകോട്ട് റബർ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയിരുന്നു.
ഉത്തരേന്ത്യയിൽനിന്ന് ഇത്തരത്തിൽ റബർ ലോഡുകൾ വരുന്നതു പതിവാണെന്നും വ്യാപാരികൾ വാങ്ങരുതെന്നും ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

