വിഴിഞ്ഞം∙ പരിശുദ്ധ സിന്ധുയാത്ര മാതാ ദേവാലയത്തിനു നാളെ 150 വയസ്സ്. പോർച്ചുഗീസ് രാജാവിന്റെ അനുമതിയോടെ ഗോവയിലെ മാർക്കൻകാരനായ ഫാ.
ജെ. ആർ.
അത്തനേഷ്യാ റബല്ലോ 1875 ഒക്ടോബർ 8 നാണ് കന്യകാമാതാവിന്റെ നാമത്തിൽ ദേവാലയം പുതുക്കി പണികഴിപ്പിച്ചത്. ആരാധനാലയത്തിന്റെ 150 ാം വാർഷികം (സെസ്ക്വി സെന്റിനറി) നാളെ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കാനൊരുങ്ങുകയാണ് വിഴിഞ്ഞം ഇടവക. ഡോ. തോമസ് ജെ.
നെറ്റോ മുഖ്യകാർമികനായിരിക്കുമെന്നു വിഴിഞ്ഞം ഇടവക വികാരി മോൺ. ഡോ.നിക്കൊളാസ് താർസിയൂസ്,ഇടവക കൗൺസിൽ സെക്രട്ടറി ഈസാക്ക് ജോണി എന്നിവർ അറിയിച്ചു.പോർച്ചുഗീസുകാരുടെ പത്തേമാരി കൊടുങ്കാറ്റിൽ പെട്ടതിൽ നിന്നാണ് പള്ളി ഉയർന്നതെന്നാണ് വിശ്വാസം.
കാറ്റിലും കോളിലുമുൾപ്പെട്ട
പത്തേമാരി തകരുമെന്ന മട്ടായതോടെ ജീവനക്കാരും യാത്രികരും യാനത്തിലുണ്ടായിരുന്ന കന്യകാ മാതാവിന്റെ തിരുസ്വരൂപത്തിന് മുൻപിൽ പ്രാർഥിച്ചു. മാതാവിന്റെ തിരുസ്വരൂപം കടലിലൂടെ ഒഴുക്കി ചെന്നു ചേരുന്ന തീരത്ത് പള്ളി പണിയാമെന്നായിരുന്നു പ്രാർഥന.
കടൽ ശാന്തമായെന്നു മാത്രമല്ല ഇരുകൈകളിലുമായി ഉണ്ണിയേശു, കപ്പൽ എന്നിവ ഏന്തിനിൽക്കുന്ന മാതാവിനെ ദർശിക്കാനുമായത്രെ. തങ്ങൾ കണ്ട
രൂപം ഉണ്ടാക്കി കുറിപ്പു സഹിതം പേടകത്തിലാക്കി കടലിലൊഴുക്കി. വിഴിഞ്ഞം പള്ളിക്കു സമീപമടുത്ത പേടകത്തെ ഇടവക ജനങ്ങൾ ചേർന്നു പളളിയിൽ സ്ഥാപിച്ചു.
അതിനു നന്ദിയെന്നോണം ആദ്യ ദേവാലയം പോർച്ചുഗീസുകാർ പുതുക്കി പ്പണിതു.
കടലിലൂടെ യാത്ര ചെയ്യുന്നവർക്ക് ശുഭയാത്ര നേരുന്ന മാതാവ് എന്ന് അർഥം വരുന്ന ‘പരിശുദ്ധ സിന്ധുയാത്ര മാതാ ദേവാലയം’ എന്ന് പുനർനാമകരണം ചെയ്തു. കടലിൽ കൂടി യാത്ര ചെയ്യുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും മധ്യസ്ഥ കൂടിയാണ് സിന്ധുയാത്ര മാതാവ്.കോട്ടപ്പുറത്തെ പുതിയ ദേവാലയം പണി പൂർത്തിയാക്കി ആശീർവാദം പ്രതിഷ്ഠ എന്നിവ നടന്നത് 1980ലാണ്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

