വർക്കല ∙ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന റെസ്റ്റ് ഹൗസ് നിർമാണം അന്തിമ ഘട്ടത്തിൽ. 9 കോടി ചെലവിലാണ് പദ്ധതി.
ഇതിനകം 90 ശതമാനം ജോലികളും പൂർത്തീകരിച്ചു. മേഖലയിലെ തീർഥാടന–വിനോദ സഞ്ചാര വികസനങ്ങൾക്കു പദ്ധതി ഗുണം ചെയ്യും.
നിലവിൽ മണ്ഡലത്തിൽ സർക്കാർ റെസ്റ്റ് ഹൗസ് ഇല്ല. ജനാർദനസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് റെസ്റ്റ് ഹൗസിന്റെ നിർമാണം ആരംഭിച്ചത്.
ബഹുനില കെട്ടിടത്തിൽ ശീതീകരിച്ചതും അല്ലാത്തതുമായ 40 മുറികൾക്കു പുറമേ കോൺഫറൻസ് ഹാൾ, അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടും.
മരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസ് ഓൺലൈൻ പോർട്ടലിലൂടെയോ വകുപ്പിന്റെ ഓഫിസിലൂടെയോ മുൻകൂട്ടി ബുക്കിങ് നടത്താനുള്ള സൗകര്യം ഒരുക്കും. ഏറെ പഴക്കമുള്ള വർക്കല ഗെസ്റ്റ് ഹൗസിലും നവീകരണവും പുതിയ കെട്ടിട വികസനവും തുടരുന്നുണ്ട്.
ഏകദേശം 10 കോടിയുടെ പദ്ധതിയിൽ വിവിധ എണ്ണം റൂമുകൾ അടങ്ങിയ കോട്ടേജുകളാണ് ഒരുക്കുന്നതെന്നു വി.ജോയി എംഎൽഎ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]