കൊടുങ്ങല്ലൂർ ∙ പുല്ലൂറ്റ് കനോലി കനാലിൽ പുല്ലൂറ്റ് പാലത്തിനു സമാന്തരമായി പുതിയ പാലം യാഥാർഥ്യമാകാൻ ഇനിയും കാത്തിരിക്കണം. ബജറ്റിൽ തുക വകയിരുത്തുകയും മണ്ണ് പരിശോധന പൂർത്തിയാക്കുകയും ചെയ്തെങ്കിലും സാങ്കേതിക അനുമതി ഇതുവരെ ലഭിച്ചില്ല.
1961ൽ നിർമിച്ച പുല്ലൂറ്റ് പാലത്തിനു ബലക്ഷയം സംഭവിച്ചതോടെയാണ് പുതിയ പാലം എന്ന ആശയം ഉയർന്നത്. വർഷങ്ങൾക്കു മുൻപ് പാലത്തിൽ വിള്ളൽ കണ്ടതോടെ ആശങ്ക ശക്തമായി. ഇതോടെ വി.ആർ.സുനിൽകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ മന്ത്രിയെ കണ്ടു ചർച്ച നടത്തിയാണ് ബജറ്റിൽ 24.47 കോടി രൂപ വകയിരുത്തിയത്.
പുതിയ പാലം നിർമിക്കുമ്പോൾ കൊടുങ്ങല്ലൂർ പട്ടണത്തിലേക്കു ശുദ്ധജല പൈപ്പ് സ്ഥാപിക്കുന്നതു സംബന്ധിച്ചു ഇനിയും എസ്റ്റിമേറ്റ് തയാറായിട്ടില്ല.
ഇതു പൂർത്തിയായാൽ മാത്രമേ പാലം എസ്റ്റിമേറ്റ് തയാറാക്കാൻ കഴിയൂ. പാലം ഡിസൈൻ തയാറാക്കുന്നതിനും കാലതാമസം നേരിട്ടു. നിർദിഷ്ട
ദേശീയ ജലപാതാ പ്രദേശമായതിനാൽ ഇതു സംബന്ധിച്ച് അന്തിമ അനുമതിയും ലഭിക്കാൻ ഏറെ വൈകി. ദേശീയ ജലപാതയ്ക്കു വേണ്ടിയുള്ള പരിശോധനയും ബന്ധപ്പെട്ട
വകുപ്പുകളുടെ അനുമതിയും പാലത്തിനു വേണം. ഇതും അനന്തമായി നീളുകയാണ്.
പാലം നിർമാണത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കിയതു വർഷങ്ങൾക്ക് മുൻപാണ്. ഇപ്പോഴത്തെ മാനുവൽ പ്രകാരം തയാറാക്കിയ എസ്റ്റിമേറ്റ് തുക 49 കോടി രൂപയാണ്.
ഇതോടെ പാലത്തിനും പണം അനുവദിക്കുന്ന കിഫ്ബിയിൽനിന്ന് വീണ്ടും അനുമതി ലഭിക്കണം. ഭരണാനുമതിയും സാങ്കേതിക അനുമതിയും വീണ്ടും ലഭിച്ചാൽ മാത്രമേ ടെൻഡർ നടപടിയിലേക്കു പ്രവേശിക്കാനാകു.
ഇൗ കടമ്പകൾ ഓരോന്നായി പൂർത്തിയാകാൻ ഇനിയും വർഷങ്ങൾ വേണ്ടി വരുമെന്നു സൂചന.
പുല്ലൂറ്റ് പാലവും നെഹ്റുവും; 1954ൽ ആയിരുന്നു നെഹ്റുവിന്റെ കൊടുങ്ങല്ലൂർ സന്ദർശനം
മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ കൊടുങ്ങല്ലൂർ സന്ദർശനവും പുല്ലൂറ്റ് പാലവും തമ്മിൽ മറക്കാനാകാത്ത ബന്ധമാണുള്ളത്. 70 വർഷം മുൻപ് ശ്രീ കുരുംബ ക്ഷേത്ര മൈതാനിയിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗവും പ്രധാനമന്ത്രിയുടെ സന്ദർശനവും പാലം നിർമാണത്തിലേക്ക് വഴി തുറക്കുകയായിരുന്നു.
1954 ഫെബ്രുവരിയിൽ ആയിരുന്നു നെഹ്റുവിന്റെ കൊടുങ്ങല്ലൂർ സന്ദർശനം.
തിരു കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു എത്തിയതായിരുന്നു നെഹ്റു. കോൺഗ്രസ് നേതാവ് പി.കെ.
അബ്ദുൽ ഖാദറും കമ്മ്യൂണിസ്റ്റ് നേതാവ് ഇ.ഗോപാലകൃഷ്ണ മേനോനും തമ്മിലായിരുന്നു മത്സരം. ക്ഷേത്രത്തിന്റെ വടക്കേ മൈതാനിയിൽ ആയിരുന്നു തിരഞ്ഞെടുപ്പ് പൊതുയോഗം.
യോഗ സ്ഥലത്തേക്കു പ്രധാനമന്ത്രി എത്തിയതു നിശ്ചയിച്ചതിലും വൈകിയാണ്.
പ്രസംഗത്തിനിടെ താൻ എത്താൻ വൈകിയതു നെഹ്റു സൂചിപ്പിച്ചു. പുഴ കടക്കാൻ ചങ്ങാടം ഉണ്ടായിരുന്നില്ല.
ഇക്കരെ ആയിരുന്ന ചങ്ങാടം പുല്ലൂറ്റ് ഭാഗത്തേക്ക് എത്തിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി എത്തിയത്. ഇക്കാര്യം നെഹ്റു സൂചിപ്പിച്ചത് മലയാളത്തിൽ പരിഭാഷപ്പെടുത്തി.
ഇതോടെ പി.കെ. അബ്ദുൽഖാദർ ജയിച്ചാൽ പുല്ലൂറ്റ് പാലം നിർമിക്കുമെന്ന വാഗ്ദാനം ഉയർന്നു.
പിന്നീട് പി.കെ.അബ്ദുൽ ഖാദർ കൊടുങ്ങല്ലൂരിന്റെ എംഎൽഎ ആകുകയും പാലം യാഥാർഥ്യമാവുകയും ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]