ചെങ്ങന്നൂർ∙ പുതിയ മലയാള സിനിമ ബൾട്ടിയിലെ കേന്ദ്രകഥാപാത്രങ്ങളായ നാൽവർ സംഘത്തിലെ മണിയായി നികരുംപുറം സ്വദേശി ജെക്സൺന്റെ പകർന്നാട്ടം. പുത്തൻകാവ് മെട്രോപ്പൊലിറ്റൻ എച്ച്എസ്എസിലെ പൂർവവിദ്യാർഥിയായ ജെക്സൺന്റെ സിനിമയുടെ ആദ്യപ്രദർശനം കാണാൻ സ്കൂളിലെ വിദ്യാർഥികളുമെത്തി.
വെള്ളിത്തിരയിൽ ജെക്സൺ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ആർപ്പുവിളിച്ച് വിദ്യാർഥികൾ സന്തോഷം പ്രകടിപ്പിച്ചു. സിനിമയിൽ ഷെയ്ൻ നിഗത്തിനൊപ്പം നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണു മണി.
നികരുംപുറം മൈലംതറ ബഥേലിൽ എം.എം.ജോൺസന്റെയും ലാലി ജോൺസന്റെയും ഇളയ മകനായ ജെക്സൺ സ്കൂളിലെ കലോത്സവ വേദിയിലൂടെയാണു കലാരംഗത്തേക്കു കടന്നു വന്നത്.
പഠനകാലത്തു കലാ–കായിക മേഖലയിൽ ഒരുപോലെ തിളങ്ങിയ വിദ്യാർഥിയായിരുന്നു ജെക്സണെന്ന് അധ്യാപകൻ അലക്സ് വർഗീസ് മാവേലിക്കര പറഞ്ഞു. ആദ്യ പ്രദർശനം കാണാനെത്തിയ വിദ്യാർഥികൾക്കും അധ്യാപകർക്കും ജെക്സൺ സമൂഹമാധ്യമത്തിലൂടെ നന്ദി രേഖപ്പെടുത്തി.
ജെക്സണിനു സ്കൂളിൽ സ്വീകരണം നൽകുമെന്നു പ്രിൻസിപ്പൽ ജോൺ മാത്യു, ഹെഡ്മാസ്റ്റർ സിബി വർഗീസ്, കോഓർഡിനേറ്റർ ഫാ. ബിജു ടി.മാത്യു എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]