കുഴൽമന്ദം∙ ദേശീയപാത കുഴൽമന്ദം ജംക്ഷനു സമീപം കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്കു രൂക്ഷമായതിനു പിന്നാലെ ഇന്നലെ വീണ്ടും യാത്രികരെ അപകടത്തിൽപെടുത്തും വിധം സർവീസ് റോഡിൽ നിർമാണം. കുഴൽമന്ദം ജംക്ഷനിൽ നിന്നു തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലാണു കോൺക്രീറ്റ് ചെയ്യാൻ കമ്പി കെട്ടിയത്. മുന്നറിയിപ്പു ബോർഡോ ബാരിക്കേഡോ സ്ഥാപിക്കാതെയാണ് ഇതു ചെയ്തിരിക്കുന്നത്.
രാത്രി ഇതുവഴി വന്നാൽ അപകടം ഉറപ്പാണ്. നേരത്തേ ഇവിടെ മലമ്പുഴ കനാലിനായി പാലം നിർമിച്ചപ്പോൾ ഏഴു മാസത്തോളം 22 കുടുംബങ്ങൾ ദുരിതത്തിലായിരുന്നു.
കനാലിനു മുകളിൽ കോൺക്രീറ്റ് ചെയ്ത ശേഷം ഒരുമാസം മുൻപാണ് ഇതുവഴി വാഹനങ്ങൾ പോവാൻ തുടങ്ങിയത്.കുഴൽമന്ദം ജംക്ഷനിലെ മേൽപാലനിർമാണവുമായി ബന്ധപ്പെട്ട് സർവീസ് റോഡിൽ ഇന്നലെയും ടാറിങ് നടത്തി.
കുഴൽമന്ദം പൊലീസ് സ്റ്റേഷന്റെ മുൻവശം മുതൽ പടലോടുമേട് ഗവ.ആശുപത്രിവരെയാണു ടാറിങ് നടത്തുന്നത്. മേൽപാലം പണി ആരംഭിച്ചതു മുതൽ പലപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായിട്ടും ഇത് ഒഴിവാക്കാൻ നടപടിയില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]