പാരിപ്പള്ളി ∙ സ്വകാര്യ ബസിൽ കയറുന്നതിനിടെ സ്ത്രീയുടെ മൊബൈൽ ഫോൺ കവർന്നു കടക്കാൻ ശ്രമിച്ച മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറുടെ കയ്യിൽ മോഷ്ടാവ് ബ്ലേഡ് ഉപയോഗിച്ചു മാരകമായി മുറിവേൽപിച്ചു. സ്വന്തം ശരീരത്തിലും മുറിവേൽപിച്ച തമിഴ്നാട് സ്വദേശിയായ മോഷ്ടാവിനെ ഓട്ടോഡ്രൈവർമാരും പൊലീസും ചേർന്നു പിടികൂടി.ഇന്നലെ ഉച്ചയോടെ പാരിപ്പള്ളി ജംക്ഷനിൽ മടത്തറ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിലാണ് നാടകീയ സംഭവങ്ങൾ.
പാരിപ്പള്ളി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ തെറ്റിക്കുഴി സ്വദേശി സജീവിനാണ് (49) മോഷ്ടാവിന്റെ ആക്രമണത്തിൽ പരുക്കേറ്റത്.
മോഷണവും ആക്രമണവും നടത്തിയ തമിഴ്നാട് തിരുനെൽവേലി സ്വദേശി അരുണാചലത്തെ (26) പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.യാത്രക്കാർ കയറുന്നതിനിടെ തിരക്ക് സൃഷ്ടിച്ചു മോഷ്ടാവ് സ്വകാര്യ ബസിൽ നിന്നും പുറത്തിറങ്ങുന്നതിനിടെ ബാഗിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിക്കുന്നത് സ്റ്റാൻഡിൽ ഉണ്ടായിരുന്ന ഡ്രൈവർ സജീവ് കണ്ടു. കടക്കാൻ ശ്രമിച്ച മോഷ്ടാവിനെ സജീവ് പിടികൂടാൻ ശ്രമിച്ചു.
ഇതിനിടെ കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ചു സജീവിനെ അരുണാചലം ആക്രമിച്ചു.
കൂടുതൽ ഓട്ടോ ഡ്രൈവർമാർ എത്തി ഇയാളെ പിടികൂടുന്നതിനിടെ അരുണാചലം സ്വന്തം ശരീരത്തിൽ മുറിവേൽപിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു . പരുക്കേറ്റ സജീവ് പാരിപ്പള്ളി ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.അരുണാചലത്തിനെതിരെ തമിഴ്നാട്ടിലും കേരളത്തിലെ വിവിധ സ്റ്റേഷനുകളിലും കേസ് ഉണ്ടെന്നു പൊലീസ് പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]