കാട്ടാക്കട ∙ ജലജന്യ രോഗങ്ങൾ വ്യാപകമാകുമ്പോൾ ജല സ്രോതസ്സുകൾ അണു വിമുക്തമാക്കാനും നവീകരിക്കാനും ആരോഗ്യ വകുപ്പ് നിർദേശം നിലനിൽക്കുമ്പോൾ ഗ്രാമീണ മേഖലയിലെ കുളങ്ങളും ജല സ്രോതസ്സുകളും മാലിന്യം കൊണ്ട് നിറയുന്നതായി പരാതി.
സെപ്റ്റിക് ടാങ്കുകളിലെ മലിന ജലം പോലും റോഡ് വക്കിലുള്ള ഓടകളിലേക്ക് ഒഴുക്കി വിട്ട് അത് ജല സ്രോതസ്സുകളിൽ എത്തിച്ചേരുമ്പോൾ കുളങ്ങൾ കൂടുതൽ മലിനമാകുന്നു. ഇത്തരം ജല സ്രോതസ്സുകളിൽ കുളിക്കുന്നതും ജലം ഉപയോഗിക്കുന്നതും അമീബിക് മസ്തിഷ്ക ജ്വരം പോലുള്ള മാരക രോഗങ്ങൾക്ക് കാരണമായിട്ടും പല സ്ഥലങ്ങളിലും കുളങ്ങൾ നവീകരിക്കാൻ നടപടിയില്ലെന്ന് നാട്ടുകാരുടെ പരാതി.
പൂവച്ചൽ പഞ്ചായത്തിലെ കുഴയ്ക്കാട് വാർഡിലുള്ള കാണിക്കുറ്റിനട
കുളം മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമായിട്ട് നാളേറെയായി. പ്രദേശത്തെ ഏക ജല സ്രോതസ്സ്.65 സെന്റ് വിസ്തൃതി ഉണ്ടായിരുന്ന കുളം ഇപ്പോൾ മുപ്പത് സെന്റിനു താഴെയായി.
കുളിക്കാനും കൃഷിക്കും ഉപയോഗിച്ചിരുന്ന കുളം മാലിന്യം നിറഞ്ഞ് നശിക്കുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. 2022–23 പദ്ധതിയിൽ ഉൾപ്പെടുത്തി 6.41 ലക്ഷം രൂപ ചെലവിട്ട് കുളം നവീകരിച്ചെങ്കിലും പിന്നീട് കുളം വേണ്ട
രീതിയിൽ സംരക്ഷിച്ചില്ല. മരം വീണും മാലിന്യം നിറഞ്ഞും കുളം കാടുമൂടി നശിക്കുകയാണ്.
പഞ്ചായത്ത് കുളം സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്നാണു പ്രദേശവാസികളുടെ പരാതി.
കോവിൽവിള വാർഡിലെ പുല്ലൂട്ടിച്ചിറ,കട്ടയ്ക്കോട് കുക്കുറുണി കുളം, ചായ്ക്കുളം കുളങ്ങളും മാലിന്യം നിറഞ്ഞ് ഉപയോഗ്യശൂന്യമായിട്ട് നാളേറെയായി. ചായ്ക്കുളം കുളം നവീകരണത്തിനു നടപടി ആരംഭിച്ചെങ്കിലും പുല്ലൂട്ടിച്ചിറ കുളം നവീകരണത്തിനുള്ള നടപടികൾ ഒന്നും തുടങ്ങിയില്ല.
പഞ്ചായത്തിലെ മുഴുവൻ ജല സ്രോതസ്സുകളും ഉപയോഗ യോഗ്യമാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]