ഷൊർണൂർ ∙ കുളപ്പുള്ളി ചുവന്നഗേറ്റ് പരിസരത്ത് വ്യാപാര സ്ഥാപനത്തിൽ കയറി മോഷണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തമിഴ്നാട്, തിരുപ്പത്തൂർ, ഭജന കോവിൽ സ്ട്രീറ്റിൽ മുത്തുകുമാരൻ (30) ആണ് അറസ്റ്റിലായത്.
കഴിഞ്ഞമാസം 22ന് രാത്രി 11 മണിയോടെയാണ് കുളപ്പുള്ളി ചുവന്ന ഗേറ്റിലെ ഏഷ്യൻ ഫർണിച്ചർ ആൻഡ് ഹോം അപ്ലയൻസസ് എന്ന സ്ഥാപനത്തിൽ മൂന്നംഗ സംഘം അതിക്രമിച്ചു കയറി മോഷണം നടത്തിയത്.
സ്ഥാപനത്തിനുള്ളിൽ ഉണ്ടായിരുന്ന 2 ലാപ്ടോപ്പുകളും ഒരു മൊബൈൽ ഫോണും സിസി ടിവിയും ഡിവിആറും മോഷ്ടിച്ച ശേഷം സംഘം സ്ഥാപനത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് വാഹനവും കൊണ്ടുപോയി. ഉടമ നൽകിയ പരാതിയിൽ ഷൊർണൂർ പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് ഒരാൾ അറസ്റ്റിലായത്. അന്വേഷണത്തിൽ ഉപേക്ഷിക്കപ്പെട്ട
വാഹനം മായന്നൂർ പാലത്തിനു സമീപത്തു നിന്നു കണ്ടെത്തി.
മോഷ്ടിക്കപ്പെട്ട വസ്തുക്കളിൽ ചിലത് പൊലീസ് വീണ്ടെടുത്തിട്ടുണ്ട്.
ഒരു ലാപ്ടോപ്പും ഒരു ഡിവിആറും പ്രതികളിൽ നന്നും കണ്ടെടുക്കാൻ ഉള്ളതായി പൊലീസ് അറിയിച്ചു. ഒറ്റപ്പാലം റെയിൽവേ ക്വാട്ടേഴ്സിനു സമീപത്ത് താമസിച്ചുവരുന്നതിനിടെ പരിചയപ്പെട്ട
രണ്ടുപേരെയും കൂട്ടിയാണ് പ്രതി മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ പ്രതിയുമായി തിങ്കളാഴ്ച ഉച്ചയ്ക്ക് സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
കേസിൽ ഇനി രണ്ടുപേർ കൂടി അറസ്റ്റിലാകാൻ ഉണ്ടെന്നും ഇവർക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
സർക്കിൾ ഇൻസ്പെക്ടർ വി. രവികുമാർ, എസ്ഐ കെ.ആർ.
മോഹൻദാസ്, എഎസ്ഐമാരായ കെ. അനിൽകുമാർ, ടി.പി.
രാജീവ്, സുഭദ്ര, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീഷ് എന്നിവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]