രാജകുമാരി ∙ ചിന്നക്കനാൽ മേഖലയിൽ നാട്ടുകാരുടെ പേടിസ്വപ്നമായിരുന്ന അരിക്കാെമ്പനെ 2023 ഏപ്രിൽ 29നു മയക്കുവെടി വച്ച് പിടികൂടി നാടുകടത്തിയശേഷം, ആ സ്ഥാനത്തേക്കു കടന്നുവന്ന ഒറ്റയാനാണ് ഇന്നലെ ഗൃഹനാഥനെ ചവിട്ടിക്കൊന്ന ചക്കക്കാെമ്പൻ. കൃഷിയിടങ്ങളിലെ പ്ലാവുകളിൽ തുമ്പിക്കൈ എത്തുന്ന ദൂരത്തെ ചക്ക മുഴുവൻ പറിച്ചു തിന്നുന്നതാണ് ഇൗ ഒറ്റയാന്റെ പതിവ്.
അരിക്കാെമ്പൻ പോയശേഷം ചക്കക്കാെമ്പൻ ജനവാസമേഖലകളിൽ വ്യാപകനാശമാണുണ്ടാക്കുന്നത്. കഴിഞ്ഞ വർഷം ഒരാളെയും 2 കാട്ടാനകളെയും ചക്കക്കാെമ്പൻ കാെലപ്പെടുത്തി.
2024 ജനുവരി 22നു ബിഎൽ റാം സ്വദേശി സൗന്ദർരാജനെ (68) കൃഷിയിടത്തിൽ വച്ചാണു കൊന്നത്. 2024 ഓഗസ്റ്റിൽ മുറിവാലൻ കാെമ്പനെ കാെലപ്പെടുത്തിയതും ചക്കക്കാെമ്പനാണ്.
2024 ജൂണിൽ ഒരു കുട്ടിക്കാെമ്പനെയും കാെലപ്പെടുത്തി.
ഒന്നര വർഷത്തിനിടെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി പത്തിലധികം വീടുകളും ചക്കക്കാെമ്പന്റെ ആക്രമണത്തിനിരയായി. 2024 മാർച്ചിൽ ചക്കക്കാെമ്പൻ പന്നിയാറിലെ റേഷൻകടയുടെ ഭിത്തി തകർത്ത് അരിയെടുത്തു തിന്നു.
2024 സെപ്റ്റംബറിൽ ആനയിറങ്കലിലെ റേഷൻകടയുടെ ഭിത്തി തകർത്ത ചക്കക്കാെമ്പൻ അരിച്ചാക്ക് വലിച്ചു പുറത്തിട്ടിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]