അയിരൂർ ∙ നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ, ഗതാഗതം നിലച്ച് പ്ലാങ്കമൺ – പൂവന്മല റോഡ്. പഞ്ചായത്തിലെ 4, 5, 6, 11 വാർഡുകളിൽ കൂടി കടന്നു പോകുന്ന 5 കിലോമീറ്റർ റോഡ് പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 3.29 കോടി രൂപ ചെലവിട്ടാണ് പുനർനിർമിക്കുന്നത്. മൂന്നു പാളികളായി നിർമിക്കേണ്ട
റോഡ് രണ്ടു പാളികൾ മാത്രമായി നിർമിച്ച് പ്രവൃത്തി അവസാനിപ്പിച്ച് മടങ്ങുകയാണ് കരാർ കമ്പനി ചെയ്തതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അഞ്ച് കിലോമീറ്റർ റോഡിൽ 16 ഭാഗത്ത് യാത്ര ചെയ്യാൻ പറ്റാത്ത തരത്തിലാണ്. പേക്കാവുങ്കൽ പടി ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ ചെയ്യാതെ കിടക്കുന്നതിനാൽ ഇവിടെ ചെമ്മണ്ണ് കൂടിക്കിടക്കുന്നു.
മഴ പെയ്യുന്നതോടെ ഈ ഭാഗത്തു കൂടി പോകുന്ന വാഹനങ്ങൾ ചെളിയിൽ പുതഞ്ഞു നീങ്ങാതാകുന്ന അവസ്ഥയാണ്. ഞൂഴൂർപടി എംടി എൽപി സ്കൂളിനു സമീപം റോഡിലെ പാറകൾ നീക്കം ചെയ്യാതെയും ഇളക്കിയെടുത്തവ റോഡിൽ തന്നെ കിടക്കുന്നതും കാരണം കാൽനട യാത്രക്കാർ ഉൾപ്പെടെ വലയുകയാണ്.
ഒട്ടേറെ സ്കൂൾ ബസുകളും സ്വകാര്യ വാഹനങ്ങളും ഓടിയിരുന്ന ഈ റോഡിലൂടെ വിരലിൽ എണ്ണാവുന്ന വാഹനങ്ങളാണ് ഇപ്പോൾ കടന്നു പോകുന്നത്. അപകടഭീഷണി കാരണം സ്കൂൾ വാഹനങ്ങൾ ഈ വഴി ഉപയോഗിക്കുന്നില്ല.
രക്ഷിതാക്കളാണു അതിനാൽ ഏറെ വലയുന്നത്. അയിരൂർ ഭാഗത്തേക്കു പോകേണ്ടവർ പ്ലാങ്കമൺ തീയാടിക്കൽ വഴിയോ പ്ലാങ്കമൺ മതാപ്പാറ വഴിയോ മൂന്നു കിലോമീറ്ററിൽ അധികം ചുറ്റിക്കറങ്ങി വേണം സഞ്ചരിക്കാൻ.
എഫ്ഡിആർ (ഫുൾ ഡെപ്ത് റെക്ലമേഷൻ) രീതിയിൽ മണ്ണും സിമന്റും ടാറും ഉപയോഗിച്ച് ടാറിങ് നടത്തുന്നതിനായി ആന്ധ്രയിലെ കെഎസ്ആർ ആൻഡ് കമ്പനിക്കാണ് അനുമതി നൽകിയത്.
ഈ രീതിയിൽ ടാറിങ് നടത്തുന്ന റോഡിലെ ടാർ ഇളക്കി ടാറും സിമന്റും മിശ്രിതമാക്കി ടാർ ചെയ്ത ശേഷം മുക്കാൽ ഇഞ്ച് മെറ്റൽ വിരിച്ച് ടാറിങ് നടത്തണം. അതിനു ശേഷം മൂന്നാം പാളിയായി ടാറിങ് നടത്തി മിനുസപ്പെടുത്തണമെന്നാണു കരാർ വ്യവസ്ഥ.
എന്നാൽ ഇതിൽ രണ്ടാം തവണ ചെയ്യേണ്ട നിർമാണ പ്രവൃത്തികൾ റോഡിൽ ചെയ്തിട്ടില്ലെന്നാണ് ആരോപണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]