മല്ലപ്പള്ളി ∙ തേലമണ്ണിൽപടി–പുല്ലുകുത്തി റോഡിൽ തൊട്ടിയിൽപടിയിലെ പുതിയ കലുങ്കിന്റെ നിർമാണം അവസാനഘട്ടത്തിൽ. വർഷങ്ങൾ പഴക്കമുണ്ടായിരുന്ന കലുങ്കിന്റെ സ്ലാബിനു തകർച്ചയുണ്ടായതിനെ തുടർന്നാണ് പുതിയത് നിർമിക്കാൻ പദ്ധതി വിഭാവനം ചെയ്തത്.
പൊതുമരാമത്ത് നിരത്ത് ഉപവിഭാഗത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞമാസം 12ന് ആണ് പ്രവൃത്തികൾ തുടങ്ങിയത്. കലുങ്ക് പൂർണമായും പുനർനിർമിക്കാനും മണിമലയാറിന്റെ തീരത്ത് കുറേയിടങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കാനും 25 ലക്ഷം രൂപയുടെ പദ്ധതിയാണ് തയാറാക്കിയത്.
നദീതീരത്തെ സംരക്ഷണഭിത്തിയുടെ നിർമാണമാണ് ഇനി അവശേഷിക്കുന്നത്. ഈമാസം തന്നെ നിർമാണ പ്രവൃത്തികളെല്ലാം പൂർത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.കലുങ്കിന്റെ ശോച്യാവസ്ഥ കാരണം ആനിക്കാട് പഞ്ചായത്ത് പ്രദേശത്തേക്കുള്ള പ്രധാന റോഡിലൂടെയുള്ള ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിലച്ചിട്ട് 2 മാസത്തിലേറെയായി.
നിർമാണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ നാളുകളായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]