പെരിങ്ങര ∙ കലുങ്കും റോഡുകളും നിർമിച്ചതോടെ ചാത്തങ്കരി പാടശേഖരം കൃഷിക്കും കർഷകനും സൗകര്യപ്രദമായി. വായ്പനാരി – ചാത്തങ്കരി തോടിനു കുറുകേ ജലസേചന വകുപ്പ് 55 ലക്ഷം രൂപ മുടക്കിയാണ് കലുങ്ക് നിർമിച്ചത്.
ഇതോടെ പാടത്തേക്ക് കാർഷിക യന്ത്രോപകരണങ്ങൾ എത്തിക്കുന്നതിനും കൊയ്ത്തുകാലത്ത് നെല്ല് എടുക്കുന്നതിന് ലോറിക്ക് ഇറങ്ങുന്നതിനും വഴിയായി. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ പ്രത്യേക ഫണ്ട് 35 ലക്ഷം രൂപ ചെലവിൽ കലുങ്കിനോടു ചേർന്ന നമ്മനാശേരി കയ്പടാരി റോഡ് കോൺക്രീറ്റ് ചെയ്യുകയും ചെയ്തു.
ഇത് നേരത്തേ ഒരു വരമ്പ് മാത്രമായിരുന്നത് ഇപ്പോൾ റോഡും പാടത്തിനു സുരക്ഷിതമായ ബണ്ടും ആയി മാറി. ഇതോടൊപ്പം പാടത്തിന്റെ വടക്കേകരയിൽ ഇളവനാരി മുതൽ വളവനാരി വരെ മുഖ്യമന്ത്രിയുടെ പ്രത്യേക ഫണ്ട് 40 ലക്ഷം രൂപ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.
ഇതോടെ ഈ ഭാഗത്തും വാഹനവും ട്രാക്ടറും കൊയ്ത്തുയന്ത്രവും എത്തുന്നതിനു വഴിയായി. ഇതിന്റെ തുടർച്ചയായി വളവനാരി മോട്ടർതറ വരെ ഒന്നര കിലോമീറ്റർ ദൂരം കൂടി കോൺക്രീറ്റ് ചെയ്താൽ ചാത്തങ്കരി പാടശേഖരത്തിൽ 2 കൃഷി ചെയ്യാനുള്ള സൗകര്യം ഒരുങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് പറഞ്ഞു.
മാത്യു ടി.തോമസ് എംഎൽഎയുടെ നിർദേശപ്രകാരമാണ് മുഖ്യമന്ത്രിയുടെ പ്രത്യേക വികസന ഫണ്ട് 75 ലക്ഷം രൂപ അനുവദിച്ചത്. ചാത്തങ്കരിയിലെ മറ്റു രണ്ടു റോഡുകളായ ചാത്തങ്കരി – കൂരിച്ചാൽ റോഡിന് 20 ലക്ഷം രൂപയും കൂരിച്ചാൽ – മേപ്രാൽ റോഡിനു 25 ലക്ഷം രൂപയും സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.
ഇവ ടെൻഡർ നടപടിയിലാണ് ഇപ്പോൾ. രണ്ടു റോഡും നേരത്തേ ടെൻഡർ ചെയ്തിരുന്നു.
ആരും കരാർ എടുക്കാതിരുന്നതു കാരണം വീണ്ടും ടെൻഡർ ചെയ്തിരിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]